Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറോ മലബാർ രൂപതയ്ക്ക് കർദ്ദിനാൾ നിക്കോൾസിന്റെ ആശംസ

cardinal-3

ലണ്ടൻ∙ ബ്രിട്ടണിലെ സിറോ മലബാർ സഭയ്ക്കും പ്രിസ്റ്റൺ ആസ്ഥാനമായുള്ള പുതിയ രൂപതയ്ക്കും വെസ്റ്റ്മിനിസ്റ്റർ അതിരൂപതയുടെ ആശംസകളും പ്രാർഥനാ സഹായവും വാഗ്ദാനംചെയ്ത് കർദിനാൾ ഡോ. വിൻസന്റ് നിക്കോൾസ്. ഇന്നലെ രാവിലെ കർദ്ദിനാളുമായി കൂടിക്കാഴ്ച നടത്തിയ സിറോ മലബാർ സഭയുടെ നിയുക്ത ബിഷപ് മാർ ഡോ. ജോസഫ് സ്രാമ്പിക്കലിനാണ് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിന്റെ അധ്യക്ഷൻകൂടിയായ കർദ്ദിനാൾ നിക്കോൾസ് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ആശംസയർപ്പിച്ചത്.

cardinal-1

വിവിധ സഭാധ്യക്ഷന്മാരെയും വിശ്വാസ സമൂഹങ്ങളെയും സന്ദർശിക്കുന്നതിനായി കഴിഞ്ഞദിവസം ലണ്ടനിലെത്തിയ മാർ സ്രാമ്പിക്കൽ കഴിഞ്ഞ ഇംഗ്ലണ്ട്- വെയിൽസ് എന്നിവിടങ്ങളിലെ മെത്രാൻ സമിതിയുടെ എക്യൂമിനിക്കൽ ഡയറക്ടർ ഫാ. ജോൺ ഒടൊലേയുമായും വെസ്റ്റ് മിനിസ്റ്റർ അതിരൂപതയിലെ വികാരി ജനറാൾ മോൺ. മാർട്ടിൻ ഹെയ്സുമായും കൂടിക്കാഴ്ച നടത്തി.

വൈകിട്ട് നാലിന് വാൽത്തംസ്റ്റോയിലെ ഔർ ലേഡി ആൻഡ് സെന്റ് ജോർജ് പള്ളിയിലെത്തിയ ബിഷപ്പിനെ ബ്രന്റ്‌വുഡ് രൂപതയിലെ സിറോ മലബാർ ചാപ്ലൈൻ ഫാ. ജോസ് അന്ത്യാംകുളവും വികാരി ഫാ. മൗറിസ് ഗോർഡൻ, ഫാ. നിക്സൺ ഗോമസ് എന്നിവരും അൽമായ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.

cardoinal-2

ബ്രന്റ്‌വുഡ് രൂപതയിലെ സിറോ മലബാർ മാസ് സെന്ററുകളായ ഈസ്റ്റ് ഹാം, ചെംസ്ഫോർഡ്, കോൾചെസ്റ്റർ, ക്ലാക്റ്റൺ സീ, ബാസിൽഡൺ, ഹോൺചർച്ച്, ഹൈവേകോം, ഹാർലോ എന്നിവിടങ്ങളിൽനിന്നുള്ള വിശ്വാസികളും അൽമായ പ്രതിനിധികളും ബിഷപ്പിനെ സ്വീകരിക്കാനെത്തി. സ്വീകരണത്തിനുശേഷം പള്ളിയിൽ നടന്ന മരിയൻ ദിനാചരണത്തിനും ബിഷപ് മുഖ്യ കാർമികത്വം വഹിച്ചു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.