Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പിൽ സിഡിയുവിന് വീണ്ടും തിരിച്ചടി ; തെറ്റുപറ്റിയെന്ന് ചാൻസലർ മെർക്കൽ

cdu-setback

ബർലിൻ∙ ഞായറാഴ്ച നടന്ന ബർലിൻ നഗരസഭാ തിരഞ്ഞെടുപ്പിൽ ജർമൻ ചാൻസലർ അംഗലാ മെർക്കലിന്റെ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയൻ (സിഡിയു) ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. തോൽവിയെ തുടർന്നു നടത്തിയ പത്രസമ്മേളനത്തിൽ അഭയാർത്ഥി നയത്തിൽ തനിക്കു തെറ്റു പറ്റിയതായും തിരഞ്ഞെടുപ്പു പരാജയം തന്റെ തെറ്റുകൊണ്ടാണെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും തെറ്റു സംഭവിച്ചതിൽ ഖേദിയ്ക്കുന്നതായും മെർക്കൽ പറഞ്ഞു.

നിയോ നാസി ചുവയുള്ള ദ ലിങ്കെ മൂന്നാംസ്ഥാനത്താണ്. കുടിയേറ്റക്കാർക്കെതിരെ പൊരുതുന്ന ആൾട്ടർനേറ്റീവ് ഫോർ ജർമനി(എഎഫ്ഡി) പാർട്ടി ദി ലിങ്കെയ്ക്കൊപ്പം എത്തിയതും ജർമനിയിലെ വിദേശികളെ മാത്രമല്ല ജർമൻകാരെയും ഏറെ ഭയപ്പെടുത്തുകയാണ്. തിരഞ്ഞെടുപ്പിൽ സോഷ്യൻ ഡമോക്രാറ്റിക് പാർട്ടി (എസ്പിഡി) 21.6 ശതമാനം വോട്ടു നേടി (38 സീറ്റ്) ഒന്നാം സ്ഥാനത്തും, സിഡിയു 17.6 ശതമാനം വോട്ടു നേടി (31 സീറ്റ്) രണ്ടാം സ്ഥാനത്തും, പരിസ്ഥിതിക്കാരും (ഗ്രൂൺ 15.2%), ദ ലിങ്കെയും(15.6 %) 27 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.

കുടിയേറ്റക്കാരെ ജർമനിയിൽ നിന്നും പിഴുതെറിയാൻ ശ്രമിയ്ക്കുന്ന എഫ്ഡി 14.2 ശതമാനം വോട്ടു നേടി 25 സീറ്റുകൾ കൈയ്യടക്കി. ഇത്തവണ ലിബറൽ പാർട്ടിയും (എഫ്ഡിപി) 6.7 % വോട്ടു നേടി 12 സീറ്റുകൾ ഉറപ്പിച്ചു. മുൻ തിരഞ്ഞെടുപ്പിനേക്കാൾ ഇത്തവണ എസ്പിഡിയ്ക്ക് 6.7 ശതമാനവും, സിഡിയുവിന് 5.7 ശതമാനവും ഗ്രൂണന് 2.4 ശതമാനവും വോട്ടുകൾ നഷ്ടമായി.

എന്നാൽ ദി ലിങ്കെയ്ക്ക് 3.9 ശതമാനവും എഎഫ്ഡിയ്ക്ക് 14.2 ശതമാനവും വോട്ടുവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
രണ്ടാഴ്ച മുൻപ് മെക്ലെൻബുർഗ് ഫോർപോമൻ സംസ്ഥാന തിരഞ്ഞെടുപ്പിലും മെർക്കലും പാർട്ടിയും കനത്ത തിരിച്ചടി നേരിട്ടിരുന്നു. മെർക്കലിന്റെ കുടിയേറ്റ നയത്തോടുള്ള തികഞ്ഞ അവജ്ഞയാണ് സിഡിയുവിന്റെ തകർച്ചയ്ക്ക് കാരണം.

ദേശീയ തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം ബാക്കി നിൽക്കെ അടിയ്ക്കടിയുണ്ടാകുന്ന കനത്ത തിരിച്ചടി മെർക്കലിന്റെ നിലനിൽപ്പിനെതന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. മെർക്കൽ എപ്പോഴും പറയുന്ന ഞങ്ങൾ സൃഷ്ടിയ്ക്കും/നിറവേറ്റും (വിയർ ഷാഫൻ) എന്ന മുദ്രാവാക്യം മെർക്കലിന്റെ ഇരിപ്പിടത്തിന് ഭീഷണിയായിത്തീർന്നിരിയ്ക്കുന്നു.

കുടിയേറ്റത്തെ എതിർത്ത് ആന്റി യൂറോ പാർട്ടിയായി 2013ൽ രംഗപ്രവേശം ചെയ്ത എഎഫ്ഡിയുടെ വളർച്ചയിൽ ജർമനിയിലെ വിദേശികൾ ആകെ ഭീതിയിലാണ്. ഇവരുടെ ദേശീയ വോട്ടുശതമാനം 14നും 21നും ഇടയിൽ എത്തിനിൽക്കുന്നതും ഒരു ഭീഷണിയായി തുടരുകയാണ്.  

Your Rating: