Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറാമത് സെൻട്രൽ യൂറോപ്പ് യാക്കോബായ സുറിയാനി ഫാമിലി കോൺഫറൻസ് വിയന്നയില്‍

cef

വിയന്ന∙ മലങ്കര യാക്കോബായ സിറിയൻ ഓർത്തോഡക്‌സ് സെൻട്രൽ യൂറോപ്പ് ഭദ്രാസനത്തിന്റെ ആറാമത് ഫാമിലി കോൺഫറൻസ് 2016 ഒക്ടോബർ 14,15,16 (വെള്ളി,ശനി,ഞായർ) തീയതികളിൽ വിയന്ന സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. യൂറോപ്പിൽ ആദ്യമായി ഒരു ഫാമിലി കോൺഫറൻസ് നടന്നതും വിയന്നയിലായിരുന്നു. മൂന്നാം തവണയാണു വിയന്ന ഇടവക ഫാമിലി കോൺഫറൻസിനു വേണ്ടി ആതിഥേയത്വം വഹിക്കുന്നത്.

സെൻട്രൽ യൂറോപ്പ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുന്ന ഫാമിലി കോൺഫെറെൻസിൽ വിയന്ന, സ്വിറ്റ്സർലൻഡ്, ജർമ്മനി, ഇറ്റലി, ഡെൻമാർക്ക്‌, നെതർലൻഡ്‌സ്‌, നോർവേ, സ്വീഡൻ, എന്നിവടങ്ങളിൽ നിന്നുള്ള കുടുംബങ്ങളും വൈദീകരും പങ്കെടുക്കും. 1 കോരി.12:27 ""നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്"" എന്ന ചിന്താവിഷയത്തിലൂടെ ഓരോ കുടുംബങ്ങളും ഒത്തുചേരുമ്പോഴാണ് ക്രിസ്തു ശരീരം പൂർണമാകുന്നത് എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്. 

ദൈവവിശ്വാസത്തിനു മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന യൂറോപ്പിൽ സഭാവിശ്വാസികളെ വിശ്വാസത്തിൽ ആഴപ്പെടുത്താ
നും പുതിയ തലമുറകളെ വിശ്വാസ ജീവിതത്തിൽ ചേർത്തു നിർത്തുവാനും കുടുംബ കൂട്ടായ്മകളിലൂടെ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് യോഗത്തിനു പ്രാധാന്യം നൽകുന്നത്. 14 വെള്ളിയാഴ്ച വൈകിട്ട് 5ന് കൊടി ഉയർത്തുന്നതോടെ കോൺഫറൻസിനു ആരംഭമാകും. സിറിയൻ സമൂഹം പുതുതായി വാങ്ങിയ സ്റ്റഫാൻ ഫഡിങ്ങർ പ്ലാറ്റ്സിലുള്ള പള്ളി ഹാളിലാണു 15 ശനിയാഴ്ചത്തെ പ്രോഗ്രാമുകൾ നടത്തുന്നത്. 

അഭി. തെയോഫിലോസ് തിരുമേനിയും വിയന്ന ഇന്ത്യൻ കാത്തലിക് സമൂഹത്തിന്റെ വികാരി തോമസ് താണ്ടപ്പിള്ളി അച്ചനും മുഖ്യ ക്‌ളാസ്സുകൾ എടുക്കും. കുട്ടികൾ, യുവതി യുവാക്കന്മാർ, മുതിർന്നവർ, എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായായി തിരിച്ചായിരിക്കും പ്രോഗ്രാമുകൾ. ഞായറാഴ്ച വി.കുർബാനയോടെ കോൺഫറൻസ് അവസാനിക്കും.

കോൺഫറൻസിന്റെ ജനറൽ കൺവീനേഴ്‌സായി ഫാ. ജോഷി വെട്ടിക്കാട്ടിൽ, കമാ.ജോർജ്ജ് പടിക്കകുടി, ജോൺസൺ ചേലപ്പു
റത്തു എന്നിവരും ഭദ്രാസന കൗൺസിൽ അംഗങ്ങളായ തോമസ് ചേലപ്പുറത്ത്, ബാബു വേതാനിൽ, സെന്റ് മേരീസ് ഇടവക മാനേ
ജിങ് കമ്മിറ്റി അംഗങ്ങളായ ഷെവ. കുര്യാക്കോസ് തടത്തിൽ, ഷാജി ചേലപ്പുറത്ത്, പ്രദീപ് പൗലോസ്, യാക്കോബ് പടിക്കകുടി, വിവിധ ഇടവകളിൽ നിന്നുള്ള മറ്റു പ്രതിനിധികൾ അടങ്ങിയ ഭാരവാഹികളും കോൺഫറൻസിനു നേതൃത്വം നൽകും. യൂറോപ്പിൽ ചിതറി പാർക്കുന്ന മലയാളി സഭാസമൂഹത്തിനു ഒരുമിച്ചു കൂടുവാനും പരസ്പരം ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും ലഭിക്കുന്ന അവസരമായിരിക്കും ഇതെന്നു മെത്രാപ്പോലീത്ത ആലോചന യോഗത്തിൽ വ്യക്തമാക്കി.

വാർത്ത∙ഷിജി ചീരംവേലിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.