Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാൻസലർ മെർക്കലിന്റെ സ്ഥാനാർഥിത്വത്തിന് നിറം മങ്ങുന്നു

merkel

ബർലിൻ∙ നാലാം തവണയും ജർമൻ ചാൻസലറായി മാറാനുള്ള അംഗല മെർക്കലിന്റെ ആഗ്രഹത്തിന് മങ്ങൽ ഏൽക്കുന്നു. 2017 അവസാനം ജർമനിയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മെർക്കൽ ചാൻസലർ സ്ഥാനാർഥി ആകേണ്ട എന്ന് 42% ജനത അഭിപ്രായം രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന വിവിധ അഭിപ്രായ സർവേകളിലാണ് ഈ ജനവികാരം ഉയർന്നത്. എന്നാൽ മെർക്കലിന്റെ സിഡിയു പാർട്ടിയിലെ 70 ശതമാനം അംഗങ്ങളും മെർക്കൽ വീണ്ടും ഒരു അങ്കം കുറിയ്ക്കണം എന്ന അഭിപ്രായക്കാരാണ്.

മെർക്കലിനെ പിൻതുണയ്ക്കില്ല എന്ന് സഹോദര പാർട്ടിയായ സിഎസ് യുവും ഇതിനിടയിൽ സൂചിപ്പിച്ചത് മെർക്കലിനെ ധർമ്മസങ്കടത്തിലാക്കി. മെർക്കലിന്റെ പാർട്ടിയുടെ ദേശീയ സമ്മേളനം ഈ വർഷാവസാനം എസ്സൻ നഗരത്തിൽ നടക്കുകയാണ്.

ഇതിന് പുറമെ ഈ വർഷം നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളും മെർക്കലിന്റെ ഭാവിയെ നിശ്ചയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ചാൻസലർ മെർക്കലിന്റെ ഉദാരമായ അഭയാർഥി നയം ജർമൻ ജനത അംഗീകരിച്ചിട്ടില്ല എന്നതാണ് അഭിപ്രായ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 

Your Rating: