Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈസ്റ്റ്ഹാം മാസ് സെന്ററിലെ മാതൃവേദി പ്രവർത്തകർ ചാരിറ്റി വോക്ക് നടത്തി

CHARITY-WALK

ലണ്ടൻ∙ കത്തോലിക്കാ സഭ ആചരിക്കുന്ന കരുണാവർഷത്തിന്റെ സമാപനത്തോടനുബന്ധച്ച് സിറോ മലബാർ ഈസ്റ്റ് ഹാം മാസ് സെന്ററിലെ മാതൃവേദി പ്രവർത്തകർ ചാരിറ്റി വോക്ക് നടത്തി. ഈസ്റ്റ് ഹാം സെന്റ് മൈക്കിൾസ് പള്ളിയിൽനിന്നും വാൽത്തംസ്റ്റോ ഔർ ലേഡി ആൻഡ് സെന്റ് ജോർജ് പള്ളിയിലേക്കു നടത്തിയ ചാരിറ്റി വോക്ക് സെന്റ് മൈക്കിൾസ് പള്ളി വികാരി ഫാ. ബോബ് ഹാമിൽ ആശീർവദിച്ച് ഫ്ലാഗ് ഓഫ് ചെയ്തു.

CHARITY-3

വാൽത്തംസ്റ്റോയിൽ വികാരി ഫാ. മോറിസ് ഗോർഡനും സിറോ മലബാർ ബ്രന്റ് വുഡ് രൂപതാ ചാപ്ലൈൻ ഫാ. ജോസ് അന്ത്യാങ്കളവും ചേർന്ന് ടീം അംഗങ്ങളെ സ്വീകരിച്ചു.

CHARITY-2

രാവിലെ എട്ടിന് ഈസ്റ്റ് ഹാമിൽനിന്നും ആരംഭിച്ച വാക്ക് ഏഴു മൈലുകൾ താണ്ടി പതിനൊന്നു മണിയോടെയാണ് വാൽത്തംസ്റ്റോയിൽ എത്തിയത്. ചാരിറ്റി വോക്കിന്റെ ഭാഗമായി ടീം അംഗങ്ങൾ സ്വരൂക്കുട്ടിയ തുക മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് മാതൃവേദി ഭാരവാഹികൾ അറിയിച്ചു. ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ആവേ മരിയ എന്ന് ആലേഖനം ചെയ്ത് ഷാൾ ചുറ്റിയായിരുന്നു അംഗങ്ങൾ ലണ്ടനിലെ നഗരവീഥിയിലൂടെ വ്യത്യസ്തമായ ഈ സന്നദ്ധസേവന പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.

Your Rating: