Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിന്റെ സ്വന്തം ‘കുട്ടനാടൻ പുഞ്ചയു’മായി ക്രിസ്റ്റീനയും ടോംസിയും യുകെ രാജവീഥികളിൽ

christina-&-Tomcy-1

ലണ്ടൻ∙മലയാളത്തിന്റെ സ്വന്തം കുട്ടനാടൻ പുഞ്ചയുമായി ക്രിസ്റ്റീനയും ടോംസിയും യുകെയുടെ രാജവീഥികളെ പ്രകമ്പനം കൊളളിച്ചു. ഇന്ത്യൻ സംസ്കാരത്തെ പറ്റിയും ഇന്ത്യൻ കലകളെപ്പറ്റിയും അറിയിക്കുന്നതിനും അവബോധനം വരുത്തുന്നതിനും മേയർ ഓഫ് ലണ്ടൻ അവതരിപ്പിച്ച പരിപാടിയിലാണ് മലയാളത്തിന്റെ സ്വന്തം കുട്ടനാടൻ പുഞ്ചയുമായി ക്രിസ്റ്റീനയും ടോംസിയും എത്തിയത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഇവരുടെ ടീം ലണ്ടൻ ട്രാഫൻഗാർ സ്ക്വയറിൽ നടത്തിയ ഫ്‍ളാഷ് മോബും കിംഗ്സ്റ്റണിൽ നടത്തിയ ബിഗ് ബസ് ഡാൻസും വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു. എടത്വായിൽ നിന്നുളള ക്രിസ്റ്റീനയ്ക്കും ചങ്ങനാശേരിയിൽ നിന്നുളള ടോംസിക്കും തങ്ങളുടെ സ്വന്തം കുട്ടനാടിനോടുളള സ്നേഹമാണ് ഇങ്ങ് യുകെയിലും തദ്ദേശീയരും വിദേശീയരുമായ നിരവധി ആളുകളുടെ മുമ്പിൽ തങ്ങളുടെ നാടിനെയും സംസ്കാരത്തെപ്പറ്റിയും അറിയിക്കുവാൻ അവസരം കിട്ടിയപ്പോൾ മലയാളികളുടെ ഹൃദയത്തിലലിഞ്ഞു ചേർന്ന ഈ പാട്ട് തന്നെ തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിച്ചത്.

christina-tomcy-2

ആലപ്പുഴയിൽ നിന്നുളള രോഹൻ മാത്യുവാണ് ടോംസിയുടെ ഭർത്താവ്. തൃശൂരിൽ നിന്നുളള ഷിജു സെബാസ്റ്റ്യനാണു ക്രിസ്റ്റീനയുടെ ഭർത്താവ്.

വാർത്ത ∙ ജിജോ അരയത്ത് 

Your Rating: