Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാരമ്മ ഒട്ടത്തിലിന്റെ ശവസംസ്‍കാരം ശനിയാഴ്ച വിയന്നയിലെ പെൻസിങ്ങിൽ

വിയന്ന∙ ഓസ്ട്രിയന്‍ മലയാളി റോണി ഒട്ടത്തിലിന്റെ മാതാവ് ക്ലാരമ്മ (77)യുടെ ശവസംസ്‍കാരം ശനിയാഴ്ച വിയന്നയിലെ പെൻസിങ്ങിൽ നടത്തും. ചങ്ങനാശ്ശേരി, പായിപ്പാട്, ഒട്ടത്തില്‍ പരേതനായ കെ. ജെ. സെബാസ്റ്റ്യന്‍റെ (ജോയിച്ചന്‍) ഭാര്യയും കുമരങ്കരി കറുകക്കളം കുടുംബാംഗവുമാണ്. സംസ്കാരം, വിയന്നയിലെ പതിനാലാമത്തെ ജില്ലയിലെ പെൻസിങ്‌, ഐൻവാൻ ഡ് ഗാസ്സ 55ൽ നടക്കും. രാവിലെ 9 .30ന് മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതും പത്തുമണിക്ക് ശവസംസ്കാര ശുശ്രൂഷകൾ ആരംഭി
ക്കുന്നതുമാണ്.

മക്കള്‍: റോണി (വിയന്ന), റോജി, രേഖ കണിക്കത്തോട്ട് (വിയന്ന). മരുമക്കള്‍: റോസമ്മ,സ്മിത, അനീഷ്‌ കണിക്കത്തോട്ട് (വിയന്ന). കൊച്ചുമക്കള്‍: മേരിയാൻ, മാരിയോൺ, മാരിസണ്‍, ലയ, ജോയി, അന്ന, ജീവന്‍, ജുവനിറ്റ, ജസ്ബൽ.

സഹോദരങ്ങൾ - ആനിക്കുട്ടി വല്യാറ ചേന്നങ്കരി (പരേത), മറിയാമ്മ പുത്തെൻപുരക്കൽ (പരേത), പെണ്ണമ്മ കൈനകരി (പരേത), കുട്ടപ്പൻ കറുകക്കളം (പരേതൻ), തങ്കച്ചൻ കറുകക്കളം ചങ്ങനാശ്ശേരി. വിശദവിവരങ്ങൾക്ക് - റോണി 00431 9441 752 , 0043 6991 9130 960.

വാർത്ത∙ ഷിജി ചീരംവേലിൽ  

Your Rating: