Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളോൺ കേരള സമാജം കാർഷിക ക്ലാസ് ഒക്ടോബർ 6ന്

cologne-kerala

കൊളോൺ∙ കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴാമത് കാർഷിക ക്ലാസ് ഒക്ടോബർ 6ന് (വ്യാഴം) നടക്കും. ബോൺഹൈം വാൾഡോർഫിൽ താമസിയ്ക്കുന്ന ജർമൻകാരനായ ഹൈനെമാൻ ഗാർട്ടനിൽവെച്ചാണ് ഇത്തവണത്തെ ക്ലാസ്. തണുപ്പു രാജ്യമായ ജർമനിയിൽ വാഴകൃഷി എങ്ങനെ നടത്താം, ശൈത്യകാലത്ത് എങ്ങനെ വാഴയെ സംരക്ഷിച്ചു വളർത്താം, ശാസ്ത്രീയാടിസ്ഥാനത്തിൽ വിജയകരമായി എങ്ങനെ കൃഷിചെയ്യാം എന്നതാണ് ഇത്തവണത്തെ വിഷയം. യോർഗ് ഹൈനെമാനാണ് ക്ലാസ് നയിക്കുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിമുതൽ ഏഴുമണിവരെയാണ് ക്ലാസ്.

കേരള സമാജം നടത്തിയ ജർമൻ പ്രവാസി കർഷകശ്രീ മത്സരത്തിൽ പ്രധാന ജൂറിയംഗമായിരുന്നു ഹൈനെമാൻ. മൂന്നു ദശാബ്ദങ്ങൾ പിന്നിട്ട സമാജം കഴിഞ്ഞ ഒൻപതു വർഷമായി കർഷകശ്രീ മത്സരവും നടത്തി വരുന്നു.
അടുക്കളതോട്ടങ്ങളുടെ മൽസരത്തോടനുബന്ധിച്ചാണ് കേരളസമാജം മുൻപും കാർഷിക ക്ലാസ് നടത്തിയിട്ടുള്ളത്. സമാജം അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടി സൗജന്യമായി നടത്തുന്ന ക്ലാസിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണമെന്ന് സമാജം അഭ്യർത്ഥിയ്ക്കുന്നു. ജോസ് പുതുശേരി (സമാജം പ്രസിഡന്റ്) 02232 34444, ഷീബ കല്ലറയ്ക്കൽ (ട്രഷറർ) 0221 6808400.

ഡേവീസ് വടക്കുംചേരി (ജന.സെക്രട്ടറി), സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട് (ജോ.സെക്രട്ടറി) എന്നിവരാണ് സമാജത്തിന്റെ മറ്റുഭാരവാഹികൾ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.