Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളോൺ കേരള സമാജം വെസ്റ്റ്ഫാളിയ സംസ്ഥാന നിയമസഭ സന്ദർശിക്കുന്നു

kerala-samajam

കൊളോൺ∙ കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ മധ്യജർമൻ സംസ്ഥാനമായ നോർത്ത്റൈൻ വെസ്റ്റ്ഫാളൻ (എൻആർഡബ്ല്യു) നിയമസഭ (ലാന്റ്ടാഗ്) സന്ദർശിക്കുന്നു. വെസ്റ്റ്ഫാളിയ തലസ്ഥാനമായ ഡ്യൂസ്സൽഡോർഫിലാണ് അസംബ്ളി സ്ഥിതിചെയ്വുന്നത്. ഹനലോറെ ക്രാഫ്റ്റ് ആണ് വെസ്റ്റ്ഫാളിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി.

സെപ്റ്റംബർ 15 ന്(വ്യാഴം) രാവിലെ 8.30 മുതലാണ് അസംബ്ളിയിൽ സന്ദർശന സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ മന്ദിരത്തിൽ എത്തുന്ന സന്ദർശന സംഘത്തെ അധികാരികൾ സ്വീകരിക്കും. തുടർന്ന് പ്രഭാതഭക്ഷണം, അസംബ്ളി നിയമ നിർമ്മാണസഭയെപ്പറ്റിയുള്ള ഹ്രസ്വവിവരണം, അസംബ്ളി ഹാളിൽ സന്ദർശനം, മന്ത്രിമാരും എംഎൽഎ മാരുമായുള്ള പരിചയപ്പെടൽ തുടങ്ങിയവയാണ് സന്ദർശനപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 13.00 ന് പരിപാടികൾ അവസാനിക്കും. എർഫ്റ്റ്ക്രൈസ് എംഎൽഎ ജോർജ് ഗോളാന്റിന്റെ ചേംബറിൽ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ സന്ദർശന ഗ്രൂപ്പിന്റെ യോഗവും നടക്കും.

സമാജം അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും സുഹൃത്തുക്കൾക്കും സന്ദർശന പരിപാടിയിൽ പങ്കെടുക്കാം. പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സന്ദർശകരാകുവാൻ താൽപ്പര്യമുള്ളവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്വണമെന്ന് സമാജം പ്രസിഡന്റ് ജോസ് പുതുശേരി അറിയിച്ചു.

മുപ്പത്തിമൂന്നുവർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള കൊളോൺ കേരള സമാജത്തിന്റെ മറ്റുഭാരവാഹികൾ ഡേവീസ് വടക്കുംചേരി(ജനറൽ സെക്രട്ടറി), ഷീബ കല്ലറയ്ക്കൽ(ട്രഷറാർ), ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), പോൾ ചിറയത്ത്(സ്പോർട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട്ട് (ജോ.സെക്രട്ടറി) എന്നിവരാണ്.

വിവരങ്ങൾക്ക്:

ജോസ് പുതുശേരി 02232 34444, സെബാസ്റ്റ്യൻ കോയിക്കര(വൈസ് പ്രസിഡന്റ്) 0211 413637. 

Your Rating: