Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളോൺ പോർസിൽ ഓണാഘോഷം സെപ്റ്റംബർ 3ന്

cologne-onm

കൊളോസ്സ∙ കൊളോസ്സ പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പോർസിലെ നാൽപ്പത്തിയഞ്ചിൽപ്പരം മലയാളി കുടുംബൾ ഒന്നടങ്കം ഓണാഘോഷത്തിനുള്ള ഒരുക്കൾ തുടങ്ങി. ഓണക്കോടിയുടുത്ത്, പൂക്കളമിട്ട് ഓണത്തപ്പനെ എതിരേൽക്കുന്ന ഈ വർഷത്തെ സംഗമവും ഓണാഘോഷവും സെപ്റ്റംബർ 3ന് വൈകുന്നേരം അഞ്ചുമണിയ്ക്ക് പോർസിലെ അലക്സിയാനർ ആശുപത്രി ഹാളിൽ വിപുലമായ പരിപാടികളോടെ ആരംഭിക്കും.

ആഘോഷൾക്ക് വർണ വിസ്മയം തീർക്കുവാൻ വിവിധതരം കലാ പരിപാടികളുടെ തയാറെടുപ്പുകൾ അണിയറയിൽ നടന്നു വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു. കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾ, കേരളത്തനിമയിൽ പരമ്പരാഗത രീതികളോടെ മാവേലിയെ എതിരേൽക്കൽ, തിരുവാതിരകളി, തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുമെന്ന് ഓണസദ്യക്ക് നേതൃത്വം നൽകുന്ന പാപ്പച്ചൻ പുത്തൻപറമ്പിൽ അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി വിവിധ ഉപസമിതികൾ രൂപീകരിചിട്ടുണ്ട്. വിവരങ്ങൾക്ക് പാപ്പച്ചൻ പുത്തൻപറമ്പിൽ: 02203 2969257. 

Your Rating: