Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് വിമാന അപകടത്തിൽപ്പെട്ടവർക്ക് 7000 ഡോളർ നഷ്ടപരിഹാരം

dubai-accident

ഫ്രാങ്ക്ഫർട്ട് /ദുബായ്∙ ദുബായ് വിമാനപകടത്തിൽപ്പെട്ടവർക്ക് 7000 യുഎസ് ഡോളർ വീതം എമിറേറ്റസ് എയർലൈൻസ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യാത്രക്കാരുടെ സാധനങ്ങൾ നഷ്ടപ്പെട്ടതിന് 2000 ഡോളറാണ് വിമാനകമ്പനി കണക്കുകൂട്ടിയത്. അപകടത്തെ തുടർന്നുണ്ട ായ സമയ നഷ്ടത്തിനും മാനസിക സംഘർഷത്തിനുമായി ഓരോ ആൾക്കും 5000 ഡോളർ വീതവും നൽകാൻ കമ്പനി തീരുമാനിച്ചു.

ഇതുസംബന്ധിച്ച രേഖാമൂലമുള്ള അറിയിപ്പ് എമിറേറ്റ്സ് യാത്രക്കാർക്ക് നൽകി. യാത്ര ചെയ്തതിന്റെ രേഖകളും പാസ്പോർട്ടും , തിരിച്ചറിയൽകാർഡും സമർപ്പിക്കുന്ന മുറയ്ക്ക് പണം അയച്ചു കൊടുക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ എമിറേറ്റ്സ് എയർലൈൻസ് ലാന്റിംഗിനിടെ അപകടത്തിൽപ്പെട്ടത്.
 

Your Rating: