Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറോ മലബാർ കമ്മ്യൂണിറ്റി ദിനാഘോഷം സെപ്റ്റംബർ 25ന്

സൂറിച്ച്∙ സിറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സഭാദിനം ആചരിക്കുന്നു. സെപ്റ്റംബർ 25 ഞായറാഴ്‌ച ഉച്ചക്ക് ശേഷം മൂന്നിന് ആഘോഷങ്ങൾ തുടങ്ങും. സൂറിച്ച് സെന്റ് തെരേസാ ദേവാലയാങ്കണത്തിലാണു വിപുലമായ ആഘോഷം ഒരുക്കിയിരിക്കുന്നത്. മൂന്നു മണിക്ക് ആഘോഷമായ ദിവ്യബലി, 5.30ന് പൊതുസമ്മേളനം ആറിനു കലാവിരുന്നു കൂടാതെ സ്‌നേഹവിരുന്നും പള്ളി കമ്മിറ്റി ഒരുക്കുന്നതാണ്.

വിവാഹ ജീവിതത്തിൽ ജൂബിലി (25 വർഷം) ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കുകയും സ്ഥൈര്യലേപനവും ആദ്യ കുർബാനയും സ്വീകരിച്ച മക്കളെ അനുമോദിക്കുകയും ചെയ്യും. എല്ലാ സഭാ മക്കളും പങ്കെടുക്കണമെന് സിറോ മലബാർ കമ്മ്യൂണിറ്റിക്കു വേണ്ടി ചാപ്ലൈൻ ഫാ.തോമസ് പ്ലാപ്പള്ളിൽ അഭ്യർത്ഥിച്ചു.

വാർത്ത∙ജേക്കബ് മാളിയേക്കൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.