Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോ കറൻസികളുടെ ഡിസൈനറെ ആദരിച്ചു

euro-currency-designer

ബർലിൻ∙ യൂറോപ്യൻ യൂണിയന്റെ പൊതു കറൻസിയായ യൂറോയുടെ ഡിസൈനറെ യൂറോപ്യൻ സെൻട്രൽ ബാങ്ക് ആദരിച്ചു. റോബർട്ട് കലിന എന്ന ഓസ്ട്രിയക്കാരനാണ് ഈ ആദരവ് ഏറ്റുവാങ്ങിയത്

അറുപത്തിരണ്ട്കാരനായ കലീന ഓസ്ട്രിയൻ നാഷണൽ ബാങ്കിന്റെ മുൻ ചീഫ് ഡിസൈനറായിരുന്നു. യൂറോപ്പിലെ 43 ഡിസൈനർമാരെ പിൻതള്ളിയാണ് റോബർട്ട് കലിനായെ യൂറോ കറൻസികളുടെ ഡിസൈനറായി യൂറോപ്യൻ സെൻട്രൽ ബാങ്ക് തിരഞ്ഞെടുത്തത്. യൂറോ കറൻസികൾ ഡിസൈൻ ചെയ്യാൻ കഴിഞ്ഞത് ഒരു നിയോഗമായി കരുതുന്നുവെന്ന് കലിന മാധ്യമങ്ങളോട് പറഞ്ഞു. യൂറോപ്യൻ ജനതയുടെ അന്തസ് ഉയർത്താൻ താൻ ഡിസൈൻ ചെയ്ത യൂറോ നോട്ടുകൾക്ക് കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നതായി കലീന തുടർന്ന് മാധ്യമങ്ങളെ അറിയിച്ചു.

കലീനയുടെ മികവ് തിരിച്ചറിഞ്ഞ .യൂറോപ്പിന്റെ വെളിയിലുള്ള രാജ്യങ്ങളും കറൻസികൾ ഡിസൈൻ ചെയ്യാൻ ഇപ്പോൾ കലിനായുടെ സഹായം തേടുന്നുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.