Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിയാ ലിങ്ക് വിൻസ്റ്റാറിന്റെ ‘ഉത്രാടപ്പൂവ്’ എന്ന ആൽബത്തിന്റെ ചിത്രീകരണം പൂർത്തിയായി

diya-album-1

ഡബ്ലിൻ∙ യൂറോപ്പിലെ അയൽലണ്ട്, സ്വിറ്റ്സർലണ്ട്, ലണ്ടൻ എന്നിവിടങ്ങളിൽ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസുകളായ കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നീ ഇനങ്ങളിൽ നിരവധി തവണ വിജയികളായ ദിയാ ലിങ്ക് വിൻസ്റ്റാറിന്റെ ഓണത്തെ അടിസ്ഥാനമാക്കിയിട്ടുളള ‘‘ഉത്രാടപ്പൂവ്’’ എന്ന ആൽബത്തിന്റെ ചിത്രീകരണം എറണാകുളം ജില്ലയിലെ പിറവത്തിന് സമീപമുളള പാഴൂർ, ആമ്പല്ലൂർ, തൃപ്പക്കുടം, എടാട്ടുവയൽ, മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം എന്നിവടങ്ങളിലായി നടന്നു.

diya-2

തിരുവോണത്തിന്റെ പ്രാധാന്യവും കേരളീയ സംസ്കാരവും വിളിച്ചുണർത്തുന്ന ഈ ആൽബം, മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം, തിരുവാതിര, കളരിപ്പയറ്റ് മറ്റ് കലാരൂപങ്ങൾ ഈ ആൽബത്തിൽ കാണാം.

diya- 3

തുമ്പയും തുളസിയും മുക്കുറ്റിയും മാവേലിയും ആർപ്പു വിളികളുമായി കേരള സംസ്കാരം നിറഞ്ഞു നിൽക്കുന്ന ഈ ആൽബം വളരെ ശ്രദ്ധേയമാണ്. പ്രശസ്ത ഛായഗ്രകൻ റോയൽ റഫീക്ക് ഛായാഗ്രഹണവും, ആർഎൽവി ജോളി മാത്യു കൊറിയോഗ്രാഫിയും എംഎം ലിങ്ക് വിൻസ്റ്റാർ ഇതിന്റെ നിർമാണവും നിർവഹിച്ചിരിക്കുന്നു.

diya-5

ഇതിൽ നായികയുടെ വേഷമിടുന്ന ദിയാ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് രംഗത്ത് യൂറോപ്പിൽ ശ്രദ്ധേയയും അയർലണ്ട് നാഷണൽ ടെലിവിഷൻ ചാനലായ ആർടിയിൽ നിരവധി തവണ പ്രോഗ്രാം നടത്തുകയും, ഇന്ത്യൻ പ്രധാനമന്ത്രിയും നരേന്ദ്രമോദിയുടെ ഡബ്ലിനിലെ സ്വീകരണത്തിനു കുച്ചിപ്പുടി അവതരിപ്പിയ്ക്കുകയും, അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി. ഹിഗ്ഗിൻസിന്റെ കൊട്ടാരത്തിൽ ക്ലാസിക്കൽ നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

diya-4

ഈ വർഷത്തെ ഓണത്തിന് മുമ്പായി കേരളത്തിലെ പ്രമുഖ ചാനലുകൾ ഈ പരിപാടി സംപ്രേക്ഷണം ചെയ്യും.

വാർത്ത ∙ റോണി കുരിശിങ്കൽ  

Your Rating: