Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോ ജാക്പോട്ട്: 600കോടി ജർമൻകാരന്‌

euro-jackpot

ബർലിൻ ∙ ഡസനിലധികം യൂറോപ്യൻ രാജ്യങ്ങളിൽ വെളളിയാഴ്ച തോറും കളിക്കുന്ന യൂറോ ജാക്പോട്ടിന്റെ വലിയ സമ്മാന തുക ഇത്തവണ ജർമൻ കാരനു സ്വന്തം.

അടുത്ത കാലത്തെ ഏറ്റവും വലിയ സമ്മാന തുകയായ 850 ലക്ഷം യൂറോ (600 കോടി) യാണ് ജർമൻകാരന് അടിച്ചത്.

സുരക്ഷാകാരണത്താൽ ഈ ജർമൻകാരന്റെ പേര് വെളിപ്പെടുത്തിയിട്ടില. എന്നാൽ ഈ ജർമൻകാരൻ ഹെസ്സൻ സംസ്ഥാനത്തിൽ‍ നിന്നുളള ഭാഗ്യവാൻ എന്നാണ് ലോട്ടറി അധികൃതരുടെ വെളിപ്പെടുത്തൽ.

ഏഴ് നമ്പരുകൾ ഒത്തു വന്നാൽ മാത്രമാണ് ജാക്പോട്ട് അടിക്കുന്നത്. ഏതാനും ആഴ്ചകളായി ലോട്ടറി അടിക്കാതെ തുക പെരുകി ഇത്രയും വലിയ തുകയിലെത്തുകയായിരുന്നു.

600 കോടി നേടാൻ ഈ ജർമൻകാരൻ മുതൽ മുടക്കിയത് കേവലം 1500 രൂപ(20 യൂറോ) മാത്രമാണ്.

ലോട്ടറി അടിച്ച വിവരം അറിഞ്ഞ സന്തോഷത്തിൽ ഭാഗ്യവാന്റെ ഭാര്യ പൊട്ടി കരഞ്ഞതായിട്ടാണ് റിപ്പോർട്ട്. 

Your Rating: