Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡബ്ലിൻ പള്ളിയിൽ എട്ടു നോമ്പ് പെരുന്നാൾ 

dublin-church

ഡബ്ലിൻ∙ അയർലണ്ടിലെ ഡബ്ലിൻ സെന്റ്. തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. സെപ്റ്റംബർ 1ന് ആരംഭിച്ച നോമ്പാചരണം 7ന് വൈകിട്ട് വിശുദ്ധ കുർബാനയോടെ സമാപിച്ചു. സെപ്റ്റംബർ 3 വെള്ളിയാഴ്‌ച ധ്യാനം നടത്തപ്പെട്ടു.

പരിശുദ്ധ മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും നടത്തപ്പെട്ടു. ഭവനങ്ങളിൽ നിന്നും നേർച്ചയായി പാച്ചോർ കൊണ്ടു വരികയും എല്ലാവരും ഭക്ഷിക്കുകയും ചെയ്തു. വിശുദ്ധ കുർബാനയ്ക്കും ധ്യാനത്തിനും യുകെ.യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.

വാർത്ത∙ രാജീവ് വി. 

Your Rating: