Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈസ്റ്റ്‌ ആംഗ്ലിയ റീജിയണൽ കലാമേള നടി ശോഭന ഉദ്ഘാടനം ചെയ്യും

east-anglia

ബാസിൽഡൺ∙അടുത്ത ശനിയാഴ്ച നടക്കുന്ന ഈസ്റ്റ്‌ ആംഗ്ലിയ റീജിയണൻ കലാമേള അഭിനേത്രി പത്മശ്രീ ശോഭന ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതുമണിയ്ക്ക്‌ ആരംഭിക്കൂന്ന കലാമത്സരങ്ങൾ കാണുന്നതിന്‌ ബാസിൽഡണിലെ ജെയിംസ്‌ ഹോൺസ്ബി സ്കൂളിൽ എത്തുന്ന ശോഭനയുടെ സാന്നിദ്ധ്യം മത്സരാർത്ഥികളിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്‌. റയാൻ നൈനാൻ ചിൽഡ്രൻ ചാരിറ്റിയും വേദഗ്രാം യുകെയും ചേർന്ന്‌ സംഘടിപ്പിക്കൂന്ന 'ഡാൻസിങ്ങ്‌ ഡ്രംസ്‌ യുകെ' ടൂറിന്റെ ഭാഗമായി യുകെയിൽ എത്തിയിട്ടുള്ള ശോഭന 15‍ാം തീയതി വൈകുന്നേരം ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നടക്കൂന്ന ആദ്യ സ്റ്റേജ്‌ ഷോയിൽ നൃത്തം അവതരിപ്പിക്കൂം. തുടർന്ന്‌ 16ന് ഏലിസ്ബറി വാട്ടർസൈഡ്‌ തീയ്യറ്ററിലും 19ന് ലെസ്റ്റർ അദീനയിലും ആയിരിക്കും നൃത്തം അവതരിപ്പിക്കുക.

കലാമേളയിൽ ഡാൻസ്‌ ഇനത്തിൽ മത്സരിച്ച്‌ ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥികൾക്ക്‌ ശോഭനയുടെ നൃത്തം കാണാനുള്ള സൗജന്യ ടിക്കറ്റും ലഭിക്കുമെന്ന്‌ നാഷനൽ പ്രസിഡന്റ്‌ ഫ്രാൻസിസ്‌ കവളക്കാട്ടിൽ അറിയിച്ചു. വ്യക്തിഗത ഡാൻസ്‌ ഇനത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥിക്ക്‌ അമ്പത്‌ പൗണ്ട്‌ വിലയുള്ള വിഐപി ടിക്കറ്റും രണ്ടാം സ്ഥാനം ലഭിക്കുന്ന മത്സാർത്ഥിക്ക്‌ മുപ്പത് പൗണ്ടിന്റെ ടിക്കറ്റും ലഭിക്കും. കൂടാതെ ഗ്രൂപ്പ്‌ ഡാൻസ്‌ ഇനത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന എല്ലാ മത്സാർത്ഥികൾക്കും സൗജന്യ ടിക്കറ്റ്‌ ലഭിക്കുന്നതാണ്‌. കലാമേളയിലെ വിജയികൾക്ക്‌ 16‍ാം തീയതി ആലീസ്ബറിയിൽ നടക്കുന്ന സ്റ്റേജിലോ 19‍ാം തീയതി ലെസ്റ്ററിൽ നടക്കുന്ന സ്റ്റേജിലോ ആണ്‌ സൗജന്യ ടിക്കറ്റിന്‌ സൗകര്യമൊരുക്കിയിരിക്കുന്നത്‌.

അതേസമയം, റീജിയണിന്റെ കീഴിലുള്ള എല്ലാ അസോസിയേഷനുകളിലേയും മത്സരാർത്ഥികൾ അവസാന ഘട്ടത്തിലുള്ള തയ്യാറെടുപ്പിലാണെന്ന്‌ കലാമേള കോർഡിനേറ്റർ കുഞ്ഞുമോൻ ജോബ്‌ പറഞ്ഞു. എൻട്രികളൂടെ പ്രാഥമിക വിവരങ്ങൾ അനുസരിച്ച്‌ കഴിഞ്ഞ വർഷങ്ങളിലേക്കാൾ കടുത്ത മത്സരാമായിരിക്കും ഓരോ മത്സരാർത്ഥികളും ഇപ്രാവശ്യം നേരിടേണ്ടി വരികയെന്ന്‌ പ്രസിഡന്റ്‌ രഞ്ജിത് കുമാറും സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിനും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌ - രഞ്ജിത് കുമാർ : 07796 886 931, കുഞ്ഞുമോൻ ജോബ്‌: 07828 976113, ഓസ്റ്റിൻ അഗസ്റ്റിൽ: 07889 869 216

Kalamela Venue: James Hornsby School, Basildon, SS15 5NX

വാർത്ത∙ ജിജോ  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.