Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ എടത്വാമേള ഓഗസ്റ്റ് 20ന്

edathwa-meet

കൊളോൺ∙ കുട്ടനാടിന്റെ ഹൃദയത്തുടിപ്പുമായി രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ട ജർമനിയിലെ കുട്ടനാടൻ മലയാളികളുടെ കൂട്ടായ്മയായ എടത്വാമേളയുടെ ഇരുപത്തിയൊന്നാം വാർഷികസമ്മേളനം കൊളോൺ, പോർസിൽ നടക്കും. ഓഗസ്റ്റ് 20ന് വൈകുന്നേരം 4.30ന് കൊളോൺ പോർസിലെ സെന്റ് ഫ്രോൺലൈഷ്നാം ദേവാലയത്തിൽ (St. Corpus Christ Church Pfarrsaal,Ohm Str.51145 Koeln) ദിവ്യബലിയോടുകൂടി ആരംഭിയ്ക്കും. തുടർന്ന് പാരീഷ് ഹാളിൽ സൗഹൃദസമ്മേളനവും കലാസായാഹ്നവും, കാപ്പിസൽക്കാരവും, കുട്ടനാടൻ വിരുന്നും ഉണ്ടായിരിക്കും.

edathwa-2

സൗഹൃദത്തിന്റെ സന്തോഷം പങ്കുവെയ്ക്കുന്ന കുട്ടനാട്ടുകാരുടെ സ്നേഹമേളയിലേയ്ക്ക് ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി മേളയുടെ പ്രവർത്തകസമിതി അറിയിച്ചു.
കൊളോണിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായിരുന്ന അച്ചൻകുഞ്ഞിന്റെ (അബ്രഹാം വി. തോമസ്) സ്മരണയ്ക്കായി എടത്വാമേളയുടെ ആഭിമുഖ്യത്തിൽ ജൂലൈ 23ന് നടത്തിയ ചീട്ടുകളി മൽസരത്തിൽ വിജയികളായവർക്ക് അച്ചൻകുഞ്ഞ് എവർ റോളിംഗ് ട്രോഫി സമ്മേളനത്തിൽ സമ്മാനിയ്ക്കും. 10 ടീമുകൾ പങ്കെടുത്ത മൽസരത്തിൽ തോമസ് പഴമണ്ണിൽ ക്യാപ്റ്റനായി ബേബിച്ചൻ കലേത്തുംമുറിയിൽ ഗ്രേസി പഴമണ്ണിൽ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും, ജോളി തടത്തിൽ ക്യാപ്റ്റനായി സോബിച്ചൻ ചേന്നങ്കര, മേഴ്സി തടത്തിൽ എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും നേടി.

വിവരങ്ങൾക്ക്: തങ്കപ്പൻ പട്ടത്താനം - 02203 55254, സൂസൻ കോലത്ത് - 02131 271279, വർഗീസ് ചന്ദ്രത്തിൽ - 02203 38954, ജോസ് തോമസ് കുറിച്ചിയിൽ - 0228 662572, ഗ്രേസി മുളപ്പൻചേരിൽ - 02203 33139,ടോമിച്ചൻ കണിയാംപറമ്പിൽ - 02241 911458, അമ്മിണി മണമേൽ 02336 18965, സോബിച്ചൻ ചേന്നങ്കര 02336 83729. 

Your Rating: