Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരിസിലെ ഈഫൽ ടവറിൽ ബോളിവുഡ് സിനിമാ ട്രെയിലർ റിലീസ്

effiel-towere

പാരിസ്∙ബോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായി പാരിസിലെ ഈഫൽ ടവറിൽ സിനിമാ ട്രെയിലർ റിലീസ്. സിനിമക്കും പ്രണയത്തിനും പേരു കേട്ട പാരിസ് നഗരം ഒരു ബോളിവുഡ് പ്രണയ ചിത്രത്തിന്റെ ട്രെയിലർ റിലീസിനു സാക്ഷിയായതു കൗതുകമായി. ലോക പ്രശസ്തമായ ഈഫൽ ടവറിനു മുകളിലാണ് ചിത്രത്തിന്റെ ട്രെയിലർ പ്രകാശനം നടന്നത്. യാഷ്രാജ് ഫിലിംസിന്റെ ബാനറിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ ആദിത്യ ചോപ്ര സംവിധാനം ചെയ്ത ’ബെഫിക്കർ’ എന്ന പ്രണയ സിനിമ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത് പാരിസിലാണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സിനിമയായ ’ദില് വാലെ ദുല് ഹനിയെ ലെ ജായേങ്കെ ’ എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് ആദിത്യ ചോപ്ര.

effiel-towerb

ബോളിവുഡ് താരങ്ങളായ രൺബീർസിംഗ്, വാണികപൂർ എന്നിവരാണ് ’ബെഫിക്കറി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പാരിസിന്റെ മാനോഹാരിത ഒപ്പിയെടുത്ത് ഫ്രഞ്ച് രീതികൾ കൂട്ടിയിണക്കി തയ്വാറാക്കിയിട്ടുള്ള ഒരു ചിത്രമാണ് ബെഫിക്കർ. നിരവധി ഫ്രഞ്ച് താരങ്ങളും പാരിസിൽ താമസിക്കുന്ന ഇന്ത്യക്കാരും സിനിമയുടെ മുന്നിലും പിന്നിലുമായി പ്രവർത്തിച്ചിട്ടുണ്ട്.

effiel-towera

ട്രെയിലറിന്റെ പ്രകാശനച്ചടങ്ങിൽ പാരിസ് മേയർ ആനി ഹിഡാല്ഗോ, ഇന്ത്യൻ അംബാസഡർ മോഹൻകുമാർ തുടങ്ങിയവരും ഈ സിനിമയിലെ പ്രധാന താരങ്ങളായ രൺബീർസിംഗ്, വാണികപൂർ എന്നിവരും പങ്കെടുത്തു. ഇന്ത്യയിൽ നിന്നും കൂടുതൽ സഞ്ചാരികൾ ഫ്രാൻസിലേക്ക് എത്തുന്നതിന് ഈ ചിത്രം സഹായകമാകുമെന്ന് പാരിസ് മേയർ ആനി ഹിഡാൽഗോ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യക്കാർക്ക് ഒരേയൊരു മതമേയുള്ളുവെന്നും അത് ബോളിവുഡ് ആണെന്നും ഇന്ത്യൻ അംബാസിഡർ മോഹൻകുമാർ പറഞ്ഞു. ചെറുപ്പകാലം മുതൽ പാരിസിൽ വിവിധ കലാപരിപാടികളിൽ പങ്കെടുത്തിട്ടുള്ള തനിക്ക് പാരിസ് തന്റെ സ്വന്തം നാടുപോലെ തന്നെയാണെന്ന് നായകൻ രൺവീർകപൂർ പറഞ്ഞു.

effiel-towerc

തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കും പത്രപ്രവർത്തകർക്കും മാത്രമായിരുന്നു ട്രെയ്ലർ പ്രദർശനമെങ്കിലും ഒട്ടേറെ ആളുകൾ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ഈഫൽ ടവറിനു ചുറ്റും മുകളിലും തടിച്ചു കൂടിയിരുന്നു. ഈഫൽ ടവറിനു മുകളിലുള്ള ’ഗുസñാവ് ഈഫൽ ’ ഹാളിലായിരുന്നു പരിപാടി നടന്നത്. വിഭവ സമൃദ്ധമായ ഡിന്നറും ഇതോടൊപ്പം ഒരുക്കിയിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ ഫ്രാൻസ് കോഓർഡിനേറ്റർ കെ.കെ.അനസും ചടങ്ങിൽ പങ്കെടുത്തു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.