Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്യൻ പൗരന്മാർക്ക് കാനഡാ യാത്രകൾക്ക് ട്രാവൽ ഓതറൈസേഷൻ

electronic-travel-authorization

ഫ്രാങ്ക്ഫർട്ട്∙ ഒക്ടോബർ ഒന്നു മുതൽ വീസാ വേവർ രാജ്യങ്ങളിലുള്ള യൂറോപ്യൻ പൗരന്മാർക്ക് കാനഡാ യാത്രകൾക്ക് ‘എസ്ടാ’ (ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ) ഉപയോഗിച്ചുള്ള യാത്രാ അനുവാദം മുൻകൂർ വാങ്ങിയിരിക്കണം. ഇതിനായി ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് ട്രാവൽ ഓതറൈസേഷൻ വാങ്ങണം. ഈ ട്രാവൽ ഓതറൈസേഷന്റെ കാലാവധി 5 വർഷവും ഫീസ് 7 കനേഡിയൻ ഡോളറും ആണ്.

ട്രാവൽ ഓതറൈസേഷൻ ലഭിച്ച ശേഷം മാത്രമേ ഫ്ളൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാവൂ. ഈ പുതിയ നിയന്ത്രണം രാജ്യസുരക്ഷയെ കണക്കിലെടുത്താണെന്ന് കനേഡിയൻ വിദേശകാര്യ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ട്രാവൽ ഓതറൈസേഷൻ അപേക്ഷകൾക്കുമായി താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
http://www.cic.gc.ca/english/helpcentre/answer.asp?qnum=1056&top=16 

Your Rating: