Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എമിറേറ്റ്സ് വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടു

emirates

ഫ്രാങ്ക്ഫർട്ട്‌/ദുബായ്∙ എമിറേറ്റ്സ് വിമാനാപകടത്തെക്കുറിച്ചുള്ള യുഎഇ വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്ത് വിട്ടു. വിമാനത്തിന്റെ ചക്രങ്ങൾ റൺവേയിൽ തൊട്ടിട്ടും അവസാന നിമിഷം ലാൻറിംഗ് ഒഴിവാക്കാൻ പൈലറ്റ് ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വിമാനം വീണ്ടും പറത്താൻ ശ്രമിച്ചെങ്കിലും പൂർണമായി പരാജയപ്പെടുകയായിരുന്നു. അപകടം നടന്ന് ഒരു മാസത്തിനു ശേഷമാണ് ജിസിഎഎ റിപ്പോർട്ട് പുറത്തുവരുന്നത്.

മുന്നൂറ് യാത്രക്കാരുമായി അപകടത്തിൽപെട്ട ബോയിങ്ങ് 777 വിമാനത്തിന്റെ ചക്രങ്ങൾ റൺവേയിൽ തൊട്ടിട്ടും അവസാന നിമിഷം ലാന്റിങ് ഒഴിവാക്കാൻ പൈലറ്റ് ശ്രമിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ വിമാനത്തിന്റെ ചക്രങ്ങൾ റൺവേയിൽ ഉരസി തീപിടിക്കുകയായിരുന്നു. റൺവേയുടെ എൺപത്തിയഞ്ചടി ഉയരത്തിൽ വിമാനമെത്തിയപ്പോഴാണ് പൈലറ്റ് ലാന്റിങിന് ശ്രമിച്ചത്. ഇതാണ് അപകടത്തിനിടയാക്കിയത് എന്ന് റിപ്പോർട്ട് പറയുന്നു. വിമാനത്തിന്റെ എൻജിൻ, കോക്പിറ്റ്, ശബ്ദരേഖകൾ, ഡാറ്റാ റെക്കോർഡുകൾ തുടങ്ങിയവ അബുദാബി ലബോറട്ടറിയിൽ അയച്ച് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് വ്യോമയാന മന്ത്രാലയം അപകട കാരണങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയത്.

കഴിഞ്ഞമാസം 3ാം തീയതിയാണ് 282 യാത്രക്കാരും 18 ജീവനക്കാരുമായി തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് വന്ന എമിറേറ്റ്സ് വിമാനം അപകടത്തിൽപെട്ടത്. ഈ റിപ്പോർട്ടിൽ നിന്നും പൈലറ്റിന്റെ വീഴ്ച്ച മനസിലാകുന്നു. ബോയിങ്ങ് 777 വിമാനം പറപ്പിക്കാനുള്ള പരിചയക്കുറവോ, വേണ്ടത്ര ശ്രദ്ധ കാണിക്കാതിരുന്നതോ ആണ് അപകടകാരണമെന്ന് യൂറോപ്യൻ വ്യോമയാന വിദഗ്ദ്ധർ വിലയിരുത്തുന്നു. പ്രവാസി യാത്രക്കാർ വളരെയേറെ ഭീതിയോടെയാണ് ഈ അപകട റിപ്പോർട്ടിനെ കാണുന്നത്..
 

Your Rating: