Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി യുവാവ് ഇംഗ്ലണ്ടിൽ ഹൃദയാഘാതം മൂലം മരിച്ചു

england-obit

ലണ്ടൻ∙ ഐടി ഉദ്യോഗസ്ഥാനായ മലയാളി യുവാവ് ഇംഗ്ലണ്ടിലെ ബേസിൻസ്റ്റോക്കിൽ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കാനം സ്വദേശി റോബിൻ കുര്യനാണ് (34) ഉറക്കത്തിനിടെ വീട്ടിൽ വച്ച് മരിച്ചത്. ഭാര്യ ശീതളും ഐ.ടി. എൻജിനീയറാണ്. ആറു വയസുള്ള മകനുണ്ട്. സംസ്കാരം പിന്നീട്. 

വിസ യൂറോപ്പ് എന്ന കമ്പനിയിൽ ജോലിചെയ്തിരുന്ന റോബിൻ ഏതാനും വർഷം മുമ്പ് സ്വിറ്റ്സർലൻഡിൽനിന്നാണ് യുകെയിലെ ബേസിൻ സ്റ്റോക്കിൽ എത്തിയത്. അമ്മ ആലമ്മയും റോബിനൊപ്പം യുകെയിലായിരുന്നു താമസം. ആംബുലൻസ് സർവീസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഹൃദയാഘാതമാണെന്നാണ് നിഗമനം.
 
ബേസിൻ സ്റ്റോക്ക് റോയൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റോമോർട്ടം നടപടികൾക്കുശേഷം ഫ്യൂണറൽ സർവീസ് ഏജൻസ് ഏറ്റെടുക്കും. പിന്നീടാവും സംസ്കാര ചടങ്ങുകൾ തീരുമാനിക്കുക. റോബിന്റെ പിതാവ് മോനച്ചൻ നേരത്തെ മരിച്ചിരുന്നു. ഏക സഹോദരി ദുബായിലാണ്. 
റോബിന്റെ അകാല വിയോഗമറിഞ്ഞ് നിരവധി മലയാളി സുഹൃത്തുക്കൾ അവരുടെ വസതിയിലെത്തി.

വാർത്ത∙ ടോമി വട്ടവനാൽ 

Your Rating: