Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവനേതൃത്വത്തിന്റെ ആവേശത്തിൽ എർഡിങ്ടൺ മലയാളി അസോസിയേഷൻ

ema-onam

എർഡിങ്ടൺ∙ ഗൃഹാതുരത്വത്തിന്റെ കനകസ്മൃതികൾ ഉണർത്തി എർഡിങ്ടൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി. ഇഎംഎ ഭാരവാഹികൾ ഭദ്രദീപം തെളിച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്ത ഓണാഘോഷ പരിപാടികൾക്ക് കുട്ടികളും മുതിർന്നവരും ചേർന്നവതരിപ്പിച്ച വിവിധ കലാപരിപാടികൾ മേളക്കൊഴുപ്പേകി. വിഭവസമൃദ്ധമായ ഓണസദ്യയും ഓണപ്പാട്ടുകളും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

പ്രസിഡന്റ് എബി ജോസഫിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിൽ സെക്രട്ടറി കുഞ്ഞുമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് 2016- 2018 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു. ജോർജ് മാത്യു പ്രസിഡന്റായും ഷിബു തോമസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മോനി ഷിജോ സെക്രട്ടറിയായും ആനി കുര്യൻ ജോയിന്റ് സെക്രട്ടറിയായും ജോർജ് ഉണ്ണുണ്ണി ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

കൾച്ചറൽ കോർഡിനേറ്റർ ആയി ഷിജോ ജോസഫും സ്പോർട്സ് കോർഡിനേറ്ററായി ഇഗ്‌നേഷ്യസ് പെട്ടയിലും യൂത്ത് കോർഡിനേറ്റർമാരായി ജുമിൻ പെട്ടയിലും ആൽവിന ബെന്നിയും ചുമതലയേറ്റപ്പോൾ എക്സിക്യുട്ടീവ് അംഗങ്ങളായി എബി ജോസഫ്, ബൈജു കുര്യാക്കോസ്, തോമസ് കുട്ടി തുടങ്ങിയവരെ യോഗം ചുമതലപ്പെടുത്തി.

ema-2

യോഗത്തെ അഭിസംബോധന ചെയ്ത നിയുക്ത പ്രസിഡന്റ് ജോർജ് മാത്യു അടുത്ത രണ്ട് വർഷത്തേക്ക് കമ്മിറ്റി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ മുക്തകണ്‌ഠം പ്രശംസിച്ച അംഗങ്ങൾ അതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രത്യേകം നന്ദി അർപ്പിച്ചു. സുഷി കുരുവിള സ്വാഗതം ആശംസിച്ച പൊതുയോഗത്തിന് ആനി കുര്യൻ നന്ദി പ്രകാശിപ്പിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.