Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോ ജാക്പോട്ട് 600കോടി ജർമൻകാരന്

jackpot

ബർലിൻ∙ ആഴ്ചകളായി അടിക്കാതെയിരുന്ന യൂറോ ജാക്പോട്ട് ഒടുവിൽ ജർമൻകാരനെ ശതകോടീശ്വരനാക്കി. വെള്ളിയാഴ്ച രാത്രി നടന്ന യൂറോ ജാക്പോട്ട് നറുക്കെടുപ്പിൽ ഭാഗ്യദേവത ജർമൻകാരന് നേടിക്കൊടുത്തത് തൊണ്ണൂറ് ദശലക്ഷം യൂറോയാണ് (ഏകദേശം 600 കോടി രൂപ). ജർമൻ നഗരമായ ഷ്വാവാർട്സ് വാൾഡിൽ നിന്നാണ് ഈ ഭാഗ്യവാൻ. സുരക്ഷാ കാരണത്താൽ ലോട്ടറി അധികൃതർ ഈ ശതകോടീശ്വരന്റെ പേര് പുറത്ത് വിട്ടിട്ടില്ല.

7,10,25,39,42 എന്നീ നമ്പരുകൾക്കൊപ്പം മൂന്നും ആറും നമ്പരുകൾ കൃത്യമായി വന്നാണ് ഈ ജർമൻകാരൻ കോടീശ്വരനായത്. 20 യൂറോ മുതൽ മുടക്കിയാണ് ഇയാൾ ലോട്ടറി കളിച്ചത്. 17 യൂറോപ്യൻ രാജ്യങ്ങൾ ഈ യൂറോ ലോട്ടറിയിൽ പങ്കാളികളാണ്. കോടിക്കണക്കിന് ജനങ്ങളാണ് ഈ കളിയിൽ ഇത്തവണ പങ്കുചേർന്നത്. രണ്ടുകോടി ലോട്ടറി കളിക്കാരിൽ ഒരാൾക്ക് മാത്രമാണ് ഈ ജാക്പോട്ടിന് സാധ്യതയുള്ളുവെന്ന് ലോട്ടറി അധികൃതരും വ്യക്തമാക്കി.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.