Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്പ് ശൈത്യത്തിലേക്ക്

europe-climate03

ബർലിൻ∙ യൂറോപ്പ് ശൈത്യത്തിലേക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ശൈത്യത്തിന് മുന്നോടിയായി താപനില താഴ്ച യൂറോപ്പിൽ അനുഭവപ്പെട്ടു തുടങ്ങി. താപനില പത്ത് ഗ്രാഡ് സെൽഷ്യസിൽ എത്തി നിൽക്കുന്നു. കാറ്റും, മഴയും മൂടൽ മഞ്ഞും ഇടകലർന്ന കാലാവസ്ഥയാണ് യൂറോപ്പിൽ ഇപ്പോൾ പൊതുവേ അനുഭവപ്പെടുന്നത്. സൂര്യ കിരണങ്ങൾ എവിടെയോ ഒളിച്ചു. ശൈത്യം നേരത്തെ എത്തുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

europe-climate

സൈബീരിയയിൽ ഉൾക്കടലിൽ നിന്നും തണുത്തുറച്ച കാറ്റ് യൂറോപ്പിലേക്ക് ആഞ്ഞടിക്കാൻ തുടങ്ങി. ഈ തണുത്ത കാറ്റ് യൂറോപ്പിലേക്ക് ശൈത്യമെത്തിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യൂറോപ്പിൽ മഞ്ഞു വീഴ്ച ഉണ്ടാകും. ഈ പ്രാവശ്യം അതിശൈത്യ സാധ്യതയില്ലാത്താണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

europe-climate01

ഒക്ടോബർ 30 ഞായറാഴ്ച യൂറോപ്പിൽ വിന്റർ ടൈമിന് തുടക്കം കുറിക്കും. അന്ന് വെളുപ്പിന് ക്ലോക്കിൽ മൂന്നുമണി രണ്ടുമണിയാക്കി (ഒരു മണിക്കൂർ പുറകോട്ടാക്കി) യൂറോപ്പിൽ വിന്റർ ടൈം ആരംഭിക്കും. ഇന്ത്യയുമായി നാലര മണിക്കൂറിന്റെ സമയ വ്യത്യാസം അനുഭവപ്പെടും 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.