Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്പിലെ മലയാള കവി കാക്കശ്ശേരി ബേബിക്ക് 71വയസ് തികയുന്നു

kakkassery-0s

ബർലിൻ∙ യൂറോപ്പിലെ മലയാളികൾക്ക് സുപരിചിതനായ കാക്കശ്ശേരി ബേബി എന്ന കവിക്ക് ഒക്ടോബർ ഏഴിന് 71 വയസ് തികയുന്നു. കുഞ്ഞുണ്ണി മാഷിന്റെ ശൈലിയിൽ കുട്ടിക്കവിതകൾ എഴുതിയാണ് കാക്കശ്ശേരി ഏറെ ശ്രദ്ധേയനായത്. ഗുരുവായൂർക്കാരനായ കാക്കശ്ശേരി ഒട്ടനവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

ഹംസഗാനം, വിലാപ കാവ്യം ദാഹിക്കുന്ന താമര എന്നീ കവിത സമാഹാരങ്ങൾ പുസ്ത വിപണിയിലെത്തിയിട്ടുണ്ട്. ദാഹിക്കുന്ന താമര എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിച്ചത് കുഞ്ഞുണ്ണിമാഷ് തന്നെ. ഒട്ടനവധി ആൽബങ്ങൾക്കും കാക്കശേരി രചന നിർവഹിച്ചിട്ടുണ്ട്.

kakkassery-01

ഗർഷോം അവാർഡ് ലണ്ടൻ മലയാളി കൗൺസിലിന്റെ സാഹിത്യ പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ കാക്കശ്ശേരി ഇതിനകം നേടിയിട്ടുണ്ട്. ജർമനിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന രശ്മി മാസികയുടെ സ്വിസ് ഓസ്ട്രിയൻ എഡിറ്റർ കൂടിയാണ് കാക്കശ്ശേരി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.