Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്യൻ യാത്രക്കാർക്ക് കടുത്ത നിയന്ത്രണങ്ങൾ ആവശ്യമെന്ന് ചാൻസലർ മെർക്കൽ

merkel

ബർലിൻ ∙ യൂറോപ്പിൽ ‘ഷെംഗൻ’ വീസായിൽ പര്യടനം നടത്തുന്ന വിദേശ പൗരന്മാരെ കടുത്ത നിരീക്ഷണങ്ങൾക്ക് വിധേയമാക്കണമെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ ആവശയപ്പെട്ടു. ഒരു പ്രമുഖ ജർമൻ പത്രത്തിന് നൽകിയ മുഖാമുഖത്തിലാണ് ഇവർ ഈ ആവശ്യം ഉന്നയിച്ചത്. യുഎസിൽ എത്തുന്ന വിദേശിയരെ കടുത്ത നിരീക്ഷണത്തിന് വിധേയരാക്കുന്ന സംവിധാനമുണ്ട്. ഇതിനായി ഒരു പ്രത്യേക ഇലക്ട്രോണിക്– ട്രാവൽ സംവിധാനം – യൂറോപ്പിലുണ്ടാകണം.

യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കണം. യൂറോപ്പിൽ സഞ്ചരിക്കുന്ന വിദേശികളുടെ യാത്രാ വിവരം രേഖപ്പെടുത്തണമെന്ന് മെർക്കൽ ആവശ്യപ്പെട്ടു. അടുത്ത കാലത്ത് ജർമനിയിലുണ്ടായ ഭീ‌കരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മെർക്കൽ ഈ പുതിയ നിർദേശങ്ങൾ ഉന്നയിച്ചത്.

Your Rating: