Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിയൽ നടത്തണം

camera

ഫ്രാങ്ക്ഫർട്ട്∙ജർമനിയിലെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാരുടെ മുഖം തിരിച്ചറിയൽ നടത്താൻ കഴിയുന്ന സോഫ്റ്റ്്വെയർ ക്യാമറാകൾ സ്ഥാപിക്കണമെന്ന് ജർമൻ എയർപോർട്ട് സെക്യൂരിറ്റി ഓഫിസർന്മാർ ആവശ്യപ്പെട്ടു. പുതിയ സാഹചര്യത്തിൽ വ്യോമഗതാഗതത്തിനും വിമാനത്താവളങ്ങളിൽ സെക്യൂരിറ്റിക്കും ഇത് അത്യന്താപേക്ഷിതമാണെന്ന് ജർമൻ ആഭ്യന്തരമന്ത്രി തോമസ് ഡി. മെസിയോയുടെ മുമ്പിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

യാത്രക്കാരുടെ മുഖം തിരിച്ചറിയൽ നടത്താൻ കഴിയുന്ന സോഫ്റ്റ്്‍വെയർ ക്യാമറകൾ എടുക്കുന്ന ഫോട്ടോകൾ 6 മാസത്തിന് ശേഷം നശിപ്പിക്കുകയും ചെയ്യാം. എന്നാൽ ജർമൻ പ്രതിപക്ഷം സ്വകാര്യ വ്യക്തിത്വത്തിൽ ഉള്ള കടന്നാക്രമം ആണെന്നു പരാതി ഉന്നയിച്ചു കഴിഞ്ഞു. വർധിച്ചുവരുന്ന അക്രമങ്ങളിൽ നിന്നും വിമാനത്താവളങ്ങളിൽ നിന്നും വിമാന യാത്രക്കാരെ രക്ഷിക്കാൻ ഇതു നല്ല ഒരു മാർഗമാണെന്നാണ് ഭൂരിപക്ഷം യാത്രക്കാരുടെയും അഭിപ്രായം. അമേരിക്കയിൽ ഇതു ഫലപ്രദമായി നടത്തി വരുന്നു. 

Your Rating: