Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റവ. ഫാ. ഫാൻസ്വാ പത്തിൽ സ്രാമ്പിക്കൽ പിതാവിന്റെ സെക്രട്ടറി

srampikal-secretary

പ്രസ്റ്റൺ∙ പ്രസ്റ്റൺ ആസ്ഥാനമായുള്ള സിറോ മലബാർ സഭയുടെ ഗ്രെയിറ്റ് ബ്രിട്ടൻ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സെക്രട്ടറിയായി റവ. ഫാ. ഫാൻസ്വാ പത്തിലിനെ നിയമിച്ചു. ചങ്ങനാശേരി അതിരൂപതയിലെ ഫാത്തിമാപുരം ഫാത്തിമ മാതാ പള്ളി ഇടവകാംഗമായ ഫാ. ഫാൻസ്വാ റോമിലെ കോളേജിയോ  ഉർബാനയിൽ നിന്ന് ഈ വർഷമാണ് വൈദിക പഠനം പൂർത്തിയാക്കിയത്.

ഈ മാസം അഞ്ചാം തീയതി മാതൃ ഇടവകയായ ഫാത്തിമ മാതാ ദേവാലയത്തിൽ വച്ച് മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ കൈവെപ്പു വഴി പൗരോഹിത്യം സ്വീകരിച്ച ഫാ. ഫാൻസ്വാ, മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ ഉൾപ്പടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. ഫാൻസ്വാ അച്ചന്റെ നിയമനം പുതിയ രൂപതയ്ക്ക് മുതൽക്കൂട്ടായി തീരട്ടെ എന്നും അച്ചന്റെ പ്രവർത്തനങ്ങൾക്കു ഏല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു.

വാർത്ത∙ ഷൈമോൻ തോട്ടുങ്കൽ 

Your Rating: