Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫൈൻ ആർട്സ് ഇന്ത്യയുടെ 'ഉത്സവ് 2016' സെപ്റ്റംബർ 17ന്

fine

വിയന്ന∙ ഓസ്ട്രിയയിലെ മലയാളി സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ 'ഉത്സവ്' 2016' ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 17ന്. വിപുലമായി ആഘോഷിക്കുന്ന ഓണത്തോടൊപ്പം ഭാരതത്തിന്റെ 70-ാം സ്വാതന്ത്ര്യ ദിനാചരണവും സംയുക്തമായി ആഘോഷിക്കും. പ്രത്യേക ഓണപ്പരിപാടികളോടൊപ്പം ഇന്ത്യന്‍ കലാരൂപങ്ങളുടെ അവതരണവും, ഓസ്ട്രിയയില്‍ നിന്നുള്ള കലാകാരന്മാരുടെ സ്റ്റേജ് ഷോയും 'ഉത്സവ്' 2016' ഈ വര്‍ഷം ഏറെ ശ്രദ്ധേയമാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വിയന്നയിലെ 22-ാത്തെ ജില്ലയിലെ കഗ്രാനിലുള്ള ഹൗസ് ദേര്‍ ബെഗെഗ്‌നുങില്‍ വൈകിട്ട് 6ന് സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും ആരംഭിക്കും. ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസ്സിയുടെ അംബാസിഡര്‍ രാജീവ മിശ്ര മുഖ്യാതിഥി ആയിരിക്കും. വനിതകള്‍ക്കും ഉദ്ഗ്രഥനത്തിനും വേണ്ടിയുള്ള സിറ്റി കൗണ്‍സിലര്‍ സാന്ദ്ര ഫ്രാവുന്‍ബര്‍ഗര്‍ വിശിഷ്ടാതിഥിയായിരിക്കും. ഓസ്ട്രിയന്‍ രാഷ്ട്രീയത്തിലെ മികച്ച നേതാവും വിയന്ന സിറ്റി കൗണ്‍സിലിലെ അംഗവും മുനിസിപ്പല്‍ എംപ്ലോയീസ് യൂണിയന്‍ ചെയര്‍മാനുമായ ക്രിസ്ത്യന്‍ മൈഡ്‌ലിംഗറും പങ്കെടുക്കും. കൂടാതെ ഓസ്ട്രിയയിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമൂഖകരും ഉത്സവില്‍ എത്തിച്ചേരും.
വിശദാംശങ്ങള്‍ക്ക്: ജോണ്‍സണ്‍ ചേലപ്പുറത്ത് (069911694241), ബിന്‍സി അഞ്ചേരില്‍ (069919196369), സോജി മതുപുറത്ത് (069918259148)

വാർത്ത∙ജോബി ആന്റണി  

Your Rating: