Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണിയാംപറമ്പിൽ ഫ്ളോറിയാന്റെ സംസ്കാരം 12 ന്

floriayan

ഗ്ളാഡ്ബെക്ക്∙ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഗ്ളാഡ്ബെക്കിൽ ഇക്കഴിഞ്ഞ ശനിയാഴ്ച മരിച്ച കണിയാംപറമ്പിൽ ഫ്ളോറിയാൻ (38)ന്റെ സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 12 ന്(ബുധൻ) രാവിലെ 11 മണിയ്ക്ക് സെന്റ് ജോഹാനസ് ദേവാലയത്തിൽ (St. Johanneskirche, Johannesstrasse 34, 46240 Bottrop-Boy) ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് ബോട്രൂപ്പ് നോർത്ത് സെമിത്തേരിയിൽ(Nordfriedhof Bottrop, Nordring 53, 46240 Bottrop) സംസ്കരിക്കും.ഭാര്യ ജൂലിയ. മകൻ സാമുവേൽ (3).

ജർമനിയിലെ ബ്രാഹ്റ്റാലിൽ താമസിയ്ക്കുന്ന ചമ്പക്കുളം സ്വദേശി കണിയാംപറമ്പിൽ തോമസിന്റെയും കാതറിന്റെയും (കാപ്പുംതല, കടുത്തുരുത്തി) മൂത്ത മകനാണ് ഫ്ളോറിയാൻ.ഏക സഹോദരൻ ഡൊമിനിക് ഫ്രാങ്ക്ഫർട്ടിലാണ് താമസം.

ഫ്രാങ്ക്ഫർട്ടിനും ഫുൾഡയ്ക്കും ഇടയിലുള്ള ബാഡ്സോഡൻ സാൽമ്യുൻസ്റ്ററിനടുത്തുള്ള ബ്രാഹ്റ്റാലിലാണ് ഫ്ളോറിയാൻ ജനിച്ചത്. ബോട്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.