Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ളോറിയാൻ കണിയാംപറമ്പിൽ ജർമനിയിൽ നിര്യാതനായി

florian-1

ഗ്ലാഡ്ബെക്ക് ∙ ജർമനിയിലെ ബ്രാഹ്റ്റാലിൽ താമസിക്കുന്ന ചമ്പക്കുളം സ്വദേശി കണിയാംപറമ്പിൽ തോമസിന്റെയും കാതറിന്റെയും (കാപ്പുംതല, കടുത്തുരുത്തി) മൂത്ത മകൻ ഫ്ളോറിയാൻ കണിയാംപറമ്പിൽ (38) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഗ്ലാഡ്ബെക്ക് ആശുപത്രിയിൽ ശനിയാഴ്ച രാത്രി നിര്യാതനായി. സംസ്കാരം പിന്നീട്. ഗ്ലാഡ്ബെക്കിലാണ് ഫ്ളോറിയാന്റെ കുടുംബം. ഭാര്യ ജൂലിയ. മകൻ സാമുവേൽ.

ഫ്രാങ്ക്ഫർട്ടിനും ഫുൾഡയ്ക്കും ഇടയിലുള്ള ബാഡ്സോഡൻ സാൽമ്യുൻസ്റ്ററിനടുത്തുള്ള ബ്രാഹ്റ്റാലിലാണ് ഫ്ളോറിയാൻ ജനിച്ചത്. ബോട്രൂപ്പിലാണ് ജോലി. ഫ്ളോറിയാന്റെ ഏക സഹോദരൻ ഡൊമിനിക് ഫ്രാങ്ക്ഫർട്ടിലാണ് താമസം. ഫ്ളോറിയാന്റെ ആകസ്മിക വേർപാടിൽ ജർമനിയിലെ മലയാളി സമൂഹത്തെ, പ്രത്യേകിച്ച് ഫ്രാങ്ക്ഫർട്ടിലെയും ഗ്ലാഡ്ബെക്കിലെയും മലയാളികളെ ദു:ഖത്തിലാഴ്ത്തിയിരിയ്ക്കുകയാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.