Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്ബോൾ കോഴ: ബെക്കൻ ബവറെ ചോദ്യം ചെയ്തു

bekkar-bera

ബർലിൻ ∙ ജർമൻ ‘ഫുട്ബോൾ കൈസർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫ്രാൻസ് ബെക്കൽ ബവറെ ഫുട്ബോൾ കോഴയുടെ പേരിൽ സ്വിറ്റ്സർലൻഡിലെ പ്രത്യേക കുറ്റാന്വേഷണ സംഘം രണ്ട് മണിക്കൂർ ചോദ്യം ചെയ്തു. എഴുപതുകാരനായ ബെക്കൻ ബവറെ അദ്ദേഹത്തിന്റെ വസതിയിലാണ് ചോദ്യം ചെയ്തത്.

2006 ലെ ലോകകപ്പ് കളി ജർമനിക്കു നേടാനായി ബെക്കൻ ബവറുടെ നേതൃത്വത്തിൽ 10 ദശലക്ഷം ‘സ്വിസ്സ് ഫ്രാങ്ക്’ വോട്ടവകാശമുളള ‘ഫിഫാ’ അംഗങ്ങൾക്ക് കൈമാറി എന്ന ഗുരുതരമായ ആരോപണമാണ് ബെക്കൻ ബവറുടെ പേരിലുളളത്. കേസിൽ ബെക്കൻ ബവർ ഉൾപ്പെടെ നാലു പ്രതികളാണുളളത്.

കഴിഞ്ഞ വർഷം നവംബർ ആറിനാണ് ആരോപണം പുറത്ത് വന്നതെങ്കിലും ഇന്നലെയാണ് ‘സ്വിസ്സ് പ്രത്യേക പ്രോസിക്യൂട്ടർ അന്വേഷണം പ്രഖ്യാപിച്ചത്. ഫുട്ബോൾ കോഴയ്ക്കുളള പണം നൽകിയത് അന്തരിച്ച മുൻ അഡിഡാസ് തലവൻ റോബർട്ട് ലൂയിസ് ആണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

ബെക്കർ ബവർ കുറ്റം നിഷേധിച്ച് പത്ര സമ്മേളനം നടത്തി. താൻ നിരപരാധിയാണെന്ന് മാധ്യമം ലോകത്തെ അറിയിച്ചു. ബെക്കൻ ബവർ ഫുട്ബോൾ കോഴയിൽ കുടുങ്ങിയാൽ പിഴ ശിക്ഷയോ മൂന്നു വർഷം വരെ തടവ് ശിക്ഷയോ വരെ ലഭിക്കാവുന്നതാണെന്ന് നിയമ വൃത്തങ്ങൾ പറയുന്നു.

Your Rating: