Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. സജി മലയിൽ പുത്തൻപുരയ്ക്ക് അനുമോദനം

fr-saji-malayil-puthenpurackal9

മാഞ്ചസ്റ്റർ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ – മലബാർ രൂപതയുടെ വികാരി ജനറൾ ആയി നിയമിതനായ ഫാ. സജി മലയിൽ പുത്തൻപുരയിലിനെ ക്നാനായ ചാപ്ലിയൻസി അംഗങ്ങളും ക്നാനായ ചാപ്ലയൻസിയിലെ ഭക്ത സംഘടനകൾ, ജോൺ പോൾ രണ്ടാമൻ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ സംയുക്തമായി അനുമോദിച്ചു.

fr-saji-malayil-puthenpurackal41

ഇന്നലെ മാഞ്ചസ്റ്ററിലെ സെന്റ് എലിസബത്ത് കത്തോലിക്കാ ദേവാലയത്തിൽ ദിവ്യബലിക്കു ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ ഫാ. സിറിൾ ഇടമന, യുകെ കെസിഎ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലേട്ട്, എംകെസിഎ പ്രസിഡന്റ് സാജൻ ചാക്കോ, ഉതുപ്പ് കുന്നുകാലയിൽ, മാർട്ടിൻ മലയിൽ, മേരിക്കുട്ടി ഉതുപ്പ് എന്നിവർ അനുമോദന പ്രസംഗം നടത്തി. തുടർന്ന് ഫാ. സജി മലയിൽ പുത്തൻപുര ലഭിച്ച ദൈവാനുഗ്രഹത്തിനും രൂപതാധ്യക്ഷൻ മാർ ജോസ് സ്രാമ്പിക്കലിന്റെ നിയമന ഉത്തരവിനും പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

വാർത്ത∙സക്കറിയ പുത്തൻകളം ജോസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.