Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. തോമസ് പാറടിയിൽ എംഎസ്ടി, ഫാ. സജി മലയിൽ പുത്തൻപുരയിൽ, ഫാ. മാത്യു ചൂരപ്പൊയ്കയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽമാർ

പ്രസ്റ്റൺ ∙ ഫാ. തോമസ് പാറടിയിൽ MST, ഫാ. സജി മലയിൽപുത്തൻപുരയിൽ, ഫാ. മാത്യു ചൂരപ്പൊയ്കയിൽ എന്നിവരെ വികാരി ജനറാളന്മാരായും ഫാ. മാത്യു പിണക്കാട്ടിനെ ചാൻസിലറായും ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു.

MST സഭാംഗമായ ഫാ. തോമസ് പാറടിയിൽ 2007 മുതൽ യുകെയിലെ സിറോ മലബാർ പ്രവാസികളുടെ ഇടയിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. കൂടാതെ കഴിഞ്ഞ മൂന്നു വർഷമായി സിറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്ററുമായിരുന്നു. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് ആരാധനാക്രമത്തിൽ ലൈസെൻഷ്യേറ്റും ഡോക്ട്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം മംഗലപ്പുഴ സെമിനാറിൽ അധ്യാപകനായും റൂഹാലയ മേജർ സെമിനാരിയിൽ റെക്ടറായും ഉജൈൻ കത്തീഡ്രൽ വികാരിയായും വികാരി ജനറാളായും MST ഡയറക്ടർ ജനറലായും ശുശ്രൂഷ ചെയ്തിരുന്നു.

കോട്ടയം അതിരൂപതാംഗമായ ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ 2005 മുതൽ യുകെയിലെ സീറോ മലബാർ സഭാ വിശ്വാസികളുടെ ഇടയിൽ അജപാലന ശുശ്രൂഷ നടത്തുകയായിരുന്നു. കൂടാതെ 2014 മുതൽ ഷ്രൂസ്ബെറി രൂപതയിലെ ക്നാനായ കത്തോലിക്കാ ചാപ്ലയിനുമായിരുന്നു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുധവും ബാംഗ്ലൂരിലെ ധർമ്മാരാം വിദ്യാക്ഷേത്രത്തിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം പടമുഖം സേക്രട്ട് ഹാർട്ട് ഫോറയിൻ ചർച്ച് അടക്കം അഞ്ച് ഇടവകകളിൽ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

ഫാ. മാത്യു ചൂരപ്പൊയ്കയിൽ കഴിഞ്ഞ ഏഴു വർഷമായി യുകെയിലെ സിറോ മലബാർ വിശ്വാസികളുടെ അജപാലന ശുശ്രൂഷ നടത്തുകയായിരുന്നു. കൂടാതെ കഴിഞ്ഞ ഒന്നര വർഷമായി പ്രസ്റ്റൺ സെന്റ് അൽഫോൻസാ ഇടവകയുടെയും ബ്ലാക് പൂൾ സെന്റ് എവുപ്രാസിയാ സെന്റ് ചാവറ കുര്യാക്കോസ് ഇടവകയുടെയും വികാരിയുമായിരുന്നു. താമരശ്ശേരി രൂപതാംഗമായ അദ്ദേഹം 2003 മുതൽ 2008 വരെ രൂപതാ മതബോധന കേന്ദ്രത്തിന്റെ ഡയറക്ടറായും 2008 മുതൽ യുകെയിലെ തന്റെ ശുശ്രൂഷ ആരംഭിക്കുന്നതുവരെ കുളത്തുവയൽ സെന്റ് ജോർജ്ജ് ഫൊറോന വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും അജപാലന ദൈവ ശാസ്ത്രത്തിൽ ലൈസെൻഷ്യേറ്റും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

പാലാ രൂപതാംഗമായ ഫാ. മാത്യു പിണക്കാട്ട് കഴിഞ്ഞ ഒന്നര വർഷമായി ഇറ്റലിയിലെ സവോണയിൽ സീറോ മലബാർ വിശ്വാസികളുടെ ഇടയിൽ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൗരസ്ത്യ കാനൻ നിയമത്തിൽ ലൈസെൻഷ്യേറ്റും ഡോക്ട്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം 2006 മുതൽ 2010 വരെ പാലാ രൂപതാ കച്ചേരിയിൽ വൈസ് ചാൻസിലറായും സേവനം ചെയ്തിട്ടുണ്ട്.

ഫാ. മാത്യു ചൂരപ്പൊയ്കയിലിന് രൂപതാ പ്രോക്കുറേറ്ററുടെ അധികചുമതലയും ഉണ്ടായിരിക്കുന്നതാണ്. ഫാ. ഫാൻസുവ പത്തിൽ സെക്രട്ടറിയായും നിയമിക്കപ്പെട്ടു.

വാർത്ത∙ഫാ.ബിജു ജോസഫ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.