Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രാൻസും ജർമനിയും സൈനിക സൗകര്യങ്ങൾ പങ്കുവയ്ക്കും

merkel

ബർലിൻ∙ വ്യോമ താവളവും സൈനികർക്കുള്ള യാത്രാ വിമാനങ്ങളും പങ്കുവയ്ക്കാൻ ജർമനിയും ഫ്രാൻസും തമ്മിൽ ധാരണ. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ധാരണകൾ രൂപപ്പെടുന്നത്.

സി-130ജെ സൂപ്പർ ഹെർക്കുലീസ് സൈനിക യാത്രാ വിമാനങ്ങൾ പങ്കുവയ്ക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചതായി ഫ്രഞ്ച് പ്രതിരോധ മന്ത്രി ഴാങ് യ്വെസ് ലെ ഡ്രിയാൻ പാരീസിൽ അറിയിച്ചു.

2021ലാണ് കരാർ യാഥാർഥ്യമാവുക എന്ന് കരാർ ഒപ്പുവയ്ക്കാൻ പാരീസിലെത്തിയ ജർമൻ പ്രതിരോധ മന്ത്രി ഉർസുല വോൻ ഡെർ ലെയൻ വ്യക്തമാക്കി. ജർമനി ഇത്തരത്തിൽ നാലു മുതൽ ആറു വരെ പുതിയ വിമാനങ്ങൾ വാങ്ങുകയും അവ ഫ്രാൻസിലെ വ്യോമ താവളത്തിൽ സൂക്ഷിക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.