Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രാങ്ക്ഫർട്ടിൽ കൃതജ്ഞതാബലി 11 ന്

Zcc

ഫ്രാങ്ക്ഫർട്ട്∙ അഗതികളുടെ അമ്മയെന്നു ലോകം വിശേഷിപ്പിക്കുന്ന മദർ തെരേസയെ കൊൽക്കൊത്തയിലെ വിശുദ്ധ മദർ തെരേസയായി ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പാ വിശുദ്ധ ഗണത്തിലേയ്ക്ക് ഉയർത്തിയതിന്റെ കൃതജ്ഞതാബലി സെപ്റ്റംബർ 11 ന്(ഞായർ) ഫ്രാങ്ക്ഫർട്ടിലെ സീറോ മലബാർ സമൂഹം അർപ്പിക്കുന്നു.

ഫ്രാങ്ക്ഫർട്ടിലെ സെന്റ് അന്റോണിയൂസ് ദേവാലയത്തിൽ(Westend (Savignystr. 15) നടക്കുന്ന ദിവ്യബലിയിൽ ഫ്രാങ്ക്ഫർട്ട് സിറ്റി ഡീൻ (Stadtdekan) ഡോ.ജോഹാനസ് സു എൽസ് കാർമ്മികത്വം വഹിക്കും.

അന്നേദിവസം വൈകിട്ട് നാലിന് ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് മാർ ജോസഫ് ചേന്നോത്ത് റ്യോഡൽഹൈമിലെ സെന്റ് അന്റോണിയോസ് ദേവാലയത്തിൽ ( Alexanderstrasse 25) അർപ്പിക്കുന്ന ദിവ്യബലിയിലേയ്ക്കും ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.തോമസ് കുര്യൻ ഏഴോർമറ്റം സിഎംഎഫ് അറിയിച്ചു.
 

Your Rating: