Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ പുതിയ പാസഞ്ചർ സർവീസ് ബോർഡ്

frankfurt-01

ഫ്രാങ്ക്ഫർട്ട്∙ യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ പുതിയ പാസഞ്ചർ സർവീസ് ബോർഡ്. ഓരോ ടെർമിനലിലും എത്തുന്നതും പുറപ്പെടുന്നതുമായ ഫ്ളൈറ്റുകൾ, താമസം ഉണ്ടെ ങ്കിൽ അതിന്റെ വിവരങ്ങൾ, പുറപ്പെടുന്ന ഗെയിറ്റുകൾ, ഡെസ്റ്റിനേഷൻ, എയർലൈൻസ് പേര്. കൂടാതെ എയർപോർട്ടിൽ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന ട്രെയിൻ സമയം, വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന ഹൈവേകൾ, ട്രാഫിക് വിവരം, എയർപോർട്ടിൽ എത്തുന്ന ബസ്, ട്രാമുകൾ, മെട്രോ സർവീസുകൾ എന്നിവ അടങ്ങുന്ന വിവരങ്ങൾ ഈ പുതിയ പാസഞ്ചർ സർവീസ് ബോർഡിൽ നിന്നും ലഭിക്കും. ഇങ്ങനെത്തെ ഒരു വിശദമായ സർവീസ് ലോകത്തിലെ മറ്റൊരു എയർപോർട്ടിലും ലഭിക്കുകയില്ല.

ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ താഴ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിലാണ് ഈ പുതിയ പാസഞ്ചർ സർവീസ് ബോർഡ് സ്ഥാപിച്ചത്. താമസിയാതെ എയർപോർട്ടിന്റെ മറ്റ് ഹാളുകളിലും ഈ സർവീസ് ബോർഡ് സ്ഥാപിക്കും.
 

Your Rating: