Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രാങ്ക്ഫർട്ടിൽ വി. അൽഫോൻസാമ്മയുടെ തിരുനാളും സെമിനാറും ഒക്ടോബർ 9ന്

img-011

ഫ്രാങ്ക്ഫർട്ട്∙ഫ്രാങ്ക്ഫർട്ടിലെ സിറോ മലബാർ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ പ്രഥമവിശുദ്ധയും സഹനപുഷ്പവുമായ വി. അൽഫോൻസാമ്മയുടെ തിരുനാൾ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.
ഒക്ടോബർ 9 ന് (ഞായർ) ഉച്ചകഴിഞ്ഞ് നാലിന് ഫ്രാങ്ക്ഫർട്ട് റ്യോഡൽഹൈമിലെ വിശുദ്ധ അന്തോണിയൂസിന്റെ ദേവാലയത്തിലാണ് തിരുനാൾ കർമ്മങ്ങൾ നടക്കുന്നത്.

ആഘോഷമായ ദിവ്യബലിക്ക് നോർബെർട്ടൈൻ സഭാംഗം ഫാ.പോൾ മംഗലത്തുപറമ്പിൽ മുഖ്യകാർമ്മികത്വം വഹിയ്ക്കും. തുടർന്ന് ദേവാലയ ഹാളിൽ സൗഹൃദസമ്മേളനവും സമൂഹവിരുന്നും ഉണ്ടായിരിക്കും.ഫ്രാങ്ക്ഫർട്ടിലും പരിസരത്തുമുള്ള സിസ്റ്റേഴ്സാണ് ഈ വർഷത്തെ തിരുനാളിനു നേതൃത്വം നൽകുന്നത്.

കരുണയുടെ വർഷത്തോടനുബന്ധിച്ച് അന്നേദിവസം രാവിലെ ഒൻപതു മണി മുതൽ ഫ്രാങ്ക്ഫർട്ടിൽ സമർപ്പിതർക്കുവേണ്ടി ഏകദിന സെമിനാറും നടത്തുന്നുണ്ട്. സെമിനാറിലേയ്ക്ക് എല്ലാ സമർപ്പിതരേയും സ്നേഹപൂർവം ക്ഷണിക്കുന്നതിനൊപ്പം വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നതിനും അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനുമായി തിരുനാളിലേക്ക് ഏവരേയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.തോമസ് ഈഴോർമറ്റം അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. തോമസ് ഈഴോർമറ്റം : 069 61000920, 0157 86559296.
Address: St. Antonius Kirche, Alexanderstrasse 25
60489 Frankfurt - Reodelheim.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.