Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രാങ്ക്ഫർട്ടിൽ ഇന്ത്യയുടെ 70-ാം സ്വാതന്ത്യ്ര ദിനം ആഘോഷിച്ചു

15august16-2

ഫ്രാങ്ക്ഫർട്ട്∙ ഭാരതത്തിന്റെ എഴുപതാമത് സ്വാതന്ത്യ്ര ദിനം ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോൺസുലേറ്റിൽ ആഘോഷിച്ചു. കോൺസുൽ ജനറൽ രവീഷ് കുമാർ ദേശീയ പതാക ഉയർത്തി പ്രസിഡന്റിന്റെ സ്വാതന്ത്യ്ര ദിന സന്ദേശം വായിച്ചു. ഫ്രാങ്ക്ഫർട്ടിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകൾ, എയർ ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ടൂറിസ്റ്റ് ഓഫീസ് എന്നിവയിലെ സ്റ്റാഫ് അംഗങ്ങൾ, പ്രമുഖ വ്യവസായികൾ, പത്ര പ്രവർത്തകർ, നയതന്ത്ര പ്രതിനിധികൾ തുടങ്ങി ക്ഷണിക്കപ്പെട്ട ധാരാളം പേർ സ്വാതന്ത്യ്ര ദിനാഘോഷത്തിൽ പങ്കെടുത്തു.

15August16-1a

തുടർന്ന് മധുരപലഹാരങ്ങൾ, ലഘു ഭക്ഷണം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്തു. കോൺസുൽ ജനറലും, ഭാര്യയും മറ്റ് കോൺസുൽമാരും സ്വാതന്ത്യ്ര ദിനാഘോഷത്തിൽ പങ്കെടുത്തവരെ പ്രത്യേകമായി സ്വാഗതം ചെയ്തു.

15August16-1

കോൺസുൽ ജനറൽ രവീഷ് കുമാർ സ്വാതന്ത്യ്ര ദിനാഘോഷത്തിൽ പങ്കെടുത്തവരുമായി സംവാദം നടത്തി. കോൺസുലേറ്റ് കെട്ടിടത്തിന്റെ ബെയ്സമെന്റിലാണ് ലഘു ഭക്ഷണം, വ്യക്തിപരമായി സംവാദം എന്നിവ നടത്തിയത്.
 

Your Rating: