Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രാങ്ക്ഫർട്ട് കേരളസമാജം ഓണാഘോഷം സെപ്റ്റംബർ 10 ന്

ks-onam

ഫ്രാങ്ക്ഫർട്ട്∙കേരളസമാജം ഫ്രാങ്ക്ഫർട്ടിന്റെ ഈ വർഷത്തെ ഓണം സെപ്റ്റബർ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലു മുതൽ ഫ്രാങ്ക്ഫർട്ട് നോർഡ്വെസ്റ്റ് സ്റ്റാട്ടിലെ സാൽബൈവിന്റെ ടിറ്റൂസ് ഫോറം ഹാളിൽ ആഘോഷിക്കും. ഓണാവിഷ്ക്കരണം, പൂവിടൽ, തിരുവാതിര, ക്ലാസിക്കൽ, നാടോടി, ബോളിവുഡ് ഡാൻസുകൾ, ആശംസാ പ്രസംഗങ്ങൾ, ഗാനാലാപങ്ങൾ എന്നിവ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും. യൂറോപ്പ് മുഴുവൻ പ്രസിദ്ധമായ നാരായണ സ്വാമിയുടെ നേതൃത്വത്തിൽ തയാറാക്കുന്ന ഓണസദ്യ എന്നിവ പതിവുപോലെ ഉണ്ടായിരിക്കും.

പരിപാടിയിലേക്ക് എല്ലാ അംഗങ്ങളെയും കുടുംബസമേതം സുഹൃത്തുക്കളോപ്പം ഹാർദ്ദവമായി സ്വാഗതം ചെയ്വുന്നു. കൂടുതൽ വിവരങ്ങൾക്ക് ബോബി ജോസഫ് (069 95114889), ബിനേഷ് ജോസഫ് (069 56996364), ഡോ. അജാക്സ് മൊഹമ്മദ് (06103 4879055) എന്നിവരുമായി ബന്ധപ്പെടുക. 

Your Rating: