Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രാൻസിസ് മാർപാപ്പ 2017ൽ ഇന്ത്യ സന്ദർശിച്ചേക്കും

marpapa

ഫ്രാങ്ക്ഫർട്ട്∙ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും. അടുത്തവർഷം നടത്താൻ പോകുന്ന യാത്രകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്. അസൈർബൈജാനിൽ നിന്ന് റോമിലേക്കുള്ള യാത്രയ്ക്കിടയിൽ വിമാനത്തിൽ വച്ച് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു പാപ്പ.

പോർച്ചുഗൽ, ഫാത്തിമ എന്നിവിടങ്ങളിൽ അടുത്തവർഷം താൻ സന്ദർശിക്കുമെന്ന് അറിയിച്ച മാർപ്പാപ്പ ഇന്ത്യയും ബംഗ്ലാദേശും സന്ദർശിക്കാൻ മിക്കവാറും സാധ്യതയുണ്ടെന്ന് പറഞ്ഞു. എന്നാൽ ആഫ്രിക്കൻ യാത്രയുടെ കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല. കാരണം അത് അവിടുത്തെ രാഷ്ട്രീയ ചുറ്റുപാടുകളെ ആശ്രയിച്ചിരിക്കുന്നു. അതുപോലെ കൊളംബിയായിലെ സ്ഥിതിഗതികൾ ശാന്തമാണെങ്കിൽ അവിടെയും താൻ പോയേക്കുമെന്ന് പാപ്പ പറഞ്ഞു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.