Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് വിമാനത്താവളങ്ങളിൽ സൗജന്യ ഭക്ഷണവും സൗജന്യ ഇന്റർനെറ്റും

Dubaiairport

ഫ്രാങ്ക്ഫർട്ട് /ദുബായ്∙ കഴിഞ്ഞ ആഴ്ച്ചയുണ്ടായ അപകടത്തെ തുടർന്ന് നിർത്തലാക്കിയ ദുബായ് വിമാനത്താവള സർവ്വീസുകൾ പുനരാരംഭിച്ചു. എങ്കിലും പല വിമാനങ്ങളും ഏതാണ്ട് 8 മണിക്കൂർ വരെ വൈകിയാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്. വിമാനത്താവളങ്ങളിലെ കാലതാമസം കണക്കിലെടുത്ത് യാത്രക്കാർക്ക് സൗജന്യ ഭക്ഷണവും അൺലിമിറ്റഡ് വൈഫൈ സൗകര്യവും ഒരുക്കിയതായി ദുബായ് എയർപോർട്ട് അധികൃതരും എമിരേറ്റ്സ് എയർലൈൻസും അറിയിച്ചു. ബോർഡിങ് പാസ്സോ ടിക്കറ്റോ കാണിച്ച് വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകളിൽ നിന്നും സൗജന്യമായി ഭക്ഷണങ്ങൾ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ രണ്ടു‌ വിമാനത്താവളങ്ങളിലും ഈ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

Your Rating: