Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബർലിനും കോൺഡോറും സൗജന്യ ഭക്ഷണവും പാനീയവും നിർത്തലാക്കുന്നു

aeroplane

ബർലിൻ∙ യാത്രാ വിമാനങ്ങളായ എയർ ബർലിനും കോൺഡോറും ഹ്രസ്വദൂര യാത്രകളിൽ വിതരണം ചെയ്തു വന്നിരുന്ന സൗജന്യഭക്ഷണവും, പാനീയവും നിർത്തലാക്കുന്നു. ഈ വർഷം അവസാനത്തോടെ ഇത് പ്രാബല്യത്തിൽ വരും. വിമാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനാണ് ഈ പുതിയ നടപടി.

എന്നാൽ ബിസിനസ് ക്ലാസ് യാത്രക്കാർക്ക് വെള്ളം, കാപ്പി, ചായ, മറ്റ് പാനീയങ്ങളും, ചെറിയ ഭക്ഷണപൊതികളും സൗജന്യമായി ലഭിക്കും. ഇക്കണോമി യാത്രക്കാർ പണം കൊടുത്താൽ സൗജന്യ വിലയ്ക്ക് വാങ്ങാൻ ഇനി കഴിയും. എയർ ബർലിൻ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നാണ് റിപ്പോർട്ട്. ജർമനിയിലെ രണ്ടാമത്തെ വലിയ എയർലൈൻസായ എയർ ബർലിൻ ഇപ്പോൾ പ്രവർത്തിക്കുന്നത് തന്നെ അറബ് എയർലൈൻസായ ഇത്തിഹാദിന്റെ സഹകരണത്തോടെയാണ്. എയർബർലിനെ വിലക്കെടുക്കാൻ ജർമൻ യാത്രാ വിമാന കമ്പനിയായ ലുഫ്ത്താൻസ അണിയറയിൽ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ട് 

Your Rating: