Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ്വിഭാഷികളുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്താം

interpreter-uk

ലണ്ടൻ∙യുകെയിൽ താമസിക്കുന്ന മലയാളികൾക്ക് കോടതി, കൗൺസിൽ, ജി പി, ഹോസ്പിറ്റൽ, സോഷ്യൽ സർവീസ്, ഹോം ഓഫിസ്, പൊലീസ് , ട്രൈബ്യൂണൽ മുതലായ പബ്ലിക് സർവീസ് സ്ഥാപനങ്ങളുമായി ഇടപെടുമ്പോൾ ചില സാങ്കേതിക പദങ്ങൾ മനസ്സിലാകാതെ വരികയും നാം ഉപയോഗിക്കുന്ന ചില വാക്കുകൾ രജ്യത്തെ നീതിക്ക് യോജിക്കാതിരിക്കുകയും ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ലഭിക്കേണ്ട യഥാർത്ഥ നീതിയും സേവനങ്ങളും നമുക്ക് നഷ്ടപ്പെടുകയും, അവസരങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യും. ഇതിന്റെ പിന്നിലെ യഥാർത്ഥ കാരണം പലപ്പോഴും ശരിയായ രീതിയിൽ നമ്മുടെ ഭാഗം അവതരിപ്പിക്കുവാൻ സാധിക്കുന്നില്ല എന്നതാണ്.

കേസുകളിലും മറ്റും നാം നമ്മുടെ കേരളത്തിന്റെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് പറയുന്ന മറുപടികൾ ഈ രാജ്യത്തിന്റെ സംസ്കാരത്തോട് ചേർന്ന് പോകാത്തതിനാൽ പലപ്പോഴും ദോഷഫലങ്ങൾ ഉണ്ടാകുന്ന .ഇങ്ങനെയുള്ള അവസരങ്ങളിലാണ് യുകെയിൽ എവിടെയും സൗജന്യമായി ലഭിക്കുന്ന ഇന്റർപ്രട്ടർ എന്ന സേവനം ഉപയോഗിക്കുവാൻ നാം തയ്യാറാകേണ്ടത്.

മലയാളി സമൂഹം ഒഴികെ എല്ലാ രാജ്യങ്ങളിൽനിന്നും യുകെയിൽ വന്നു താമസിക്കുന്നവർ പലപ്പോഴും ഈ സൗജന്യ സേവനം ഉപയോഗിക്കാറുണ്ട്. നാം അടയ്ക്കുന്ന ടാക്സിൽനിന്നും പബ്ലിക് സർവ്വീസ് ഇന്രർപ്രട്ടഷനു വേണ്ടി ഗവൺമെന്റ് വലിയ തുക നീക്കി വയ്ക്കാറുണ്ട്. ഇതിന്റെ യഥാർത്ഥ ലക്‌ഷ്യം ഭാഷാ പ്രശ്ന മൂലം രാൾക്ക് പോലും തുല്യ നീതി ലഭിക്കാതെ പോകരുത് എന്നതാണ്. എന്നാൽ നാം ആ സേവനം ഉപയോഗിക്കുന്നില്ല എന്ന് മാത്രം.

ഇന്റർപ്രട്ടർ എപ്പോഴും നിഷ്പക്ഷമായിരിക്കും. ഒരു തരത്തിലുള്ള നിയമോപദേശവും നൽകുവാൻ അവകാശമില്ല. എങ്കിലും നാം തനിയെ ഹാജരാകേണ്ട അവസരങ്ങളിൽ നമ്മോടൊപ്പം, നമ്മുടെ ഭാഷ അറിയാവുന്ന ഒരു ഇന്റർപ്രട്ടർ കൂടെയുള്ളത് നമുക്ക് വലിയ ആത്മവിശ്വാസം നൽകും. യോഗ്യതയുള്ള ഒരു ഇന്റർപ്രട്ടറിന് കോടതിയിലടക്കമുള്ള മീറ്റിങുകളിൽ കക്ഷികൾക്കൊപ്പം നിൽക്കാവുന്നതാണ്. മലയാളം ദ്വിഭാഷകളുടെ സേവനം യുകെയിൽ ലഭ്യമാണ്. എന്നാൽ ആ സേവനം ഉപയോഗിക്കുന്നവർ കുറവായതിനാൽ ദ്വിഭാഷികൾ വളരെ കുറവാണ്. എന്നാൽ യോഗ്യതയുള്ളവർക്ക് വളരെ സാധ്യതകൾ ഉള്ള മേഖലയാണ് ലീഗൽ ഇന്റർപ്രട്ടർ എന്ന ജോലി.

നമുക്ക് ഒരു ദ്വിഭാഷിയുടെ സേവനം ആവശ്യമുള്ളപ്പോൾ ഏതു സ്ഥാപനവുമായാണോ നമ്മുടെ മീറ്റിങ് അറേഞ്ച് ചെയ്തിട്ടുള്ളത് അവരെ ദ്വിഭാഷിയുടെ സേവനം ആവശ്യമാണ് എന്ന് അറിയിച്ചാൽ മാത്രം മതി. ദ്വിഭാഷിയെ ഏർപ്പാടാക്കുക എന്നത് പൊതു സേവന ദാതാവിന്റെ ചുമതലയാണ്. മലയാളം ദ്വിഭാഷിയെ നൽകുന്ന ചെയ്യുന്ന നിരവധി പ്രമുഖ സ്ഥാപനങ്ങൾ ഇപ്പോൾ യുകെയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്.

നാട്ടിൽ നിന്നും അടുത്തകാലത്ത് വന്ന മുതിർന്നവർ, കുട്ടികൾ, പ്രായമായ മാതാപിതാക്കൾ, ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ പ്രയാസമുള്ളവർ, ഇവിടുത്തെ സംസ്കാരം, നിയമം, പാരമ്പര്യം മുതലായവ ശരിയായി മനസ്സിലാകാത്തവർക്കെല്ലാം ഈ സൗജന്യ സേവനം ഉപയോഗിച്ച് തുല്യ നീതി ലഭിച്ചു എന്ന് ഉറപ്പു വരുത്താവുന്നതാണ്.

തയ്യാറാക്കിയത് ∙ അഡ്വ. ജെ. പി. മണ്ണിൽ (നാഷനൽ ലിംഗ്വിസ്റ്റിക് റജിസ്റ്റർ അപ്രൂവ്ഡ് മലയാളം ഇന്റർപ്രട്ടർ) 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.