Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻകാരുടെ നിക്ഷേപം ഇനി സ്വർണ്ണത്തിലേക്ക്

gold

ബർലിൻ ∙ ജർമൻ ജനത അവരുടെ നിക്ഷേപം സ്വർണത്തിലേക്ക് മാറ്റുന്നതായി പുതിയ പഠന റിപ്പോർട്ടുകൾ. മഞ്ഞ ലോഹത്തിലുള്ള നിക്ഷേപം സുരക്ഷിതമാണെന്നാണ് അതിസമ്പന്നരായ ജർമൻകാരുടെ വിശ്വാസം

ജർമനിയിൽ ബാങ്ക് നിക്ഷേപത്തിൽ പലിശ നാമമാത്രമായി മാറുന്ന സാഹചര്യമാണ് പണം സ്വർണമാക്കാൻ ജർമൻകാരെ പ്രേരിപ്പിക്കുന്നത്. ഇപ്പോൾ ജർമൻകാർ ഓരോ ദിവസത്തെയും സ്വർണ വില ഉറ്റു നോക്കുന്നവരായി മാറി. ഓഹരി പോലുള്ള നിക്ഷേപ മാർഗങ്ങളിൽ ഇടിവ് വരുമ്പോൾ വിശ്വാസ്യതയുള്ള നിക്ഷേപ മാർഗമെന്ന നിലയിലാണു സ്വർണത്തെ ജർമൻകാർ കാണുന്നത്.

ലോക വിപണി സ്വർണത്തെ കാണുന്നത് മറ്റ് നിക്ഷേപങ്ങളും കറൻസികളും മൂല്യ ശോഷണം മറികടക്കാനുള്ള മാർഗങ്ങളിലൊന്നായിട്ടാണ്. സ്വർണത്തിന് രാജ്യാന്തര വിപണിയിൽ ചാഞ്ചാട്ടങ്ങളുണ്ടെങ്കിലും നല്ല നിക്ഷേപമായിട്ടാണ് സ്വർണത്തെ ജർമൻകാർ ഇന്ന് കാണുന്നതും. വാങ്ങികൂട്ടി, ലോക്കറുകളിൽ സൂക്ഷിക്കുന്നതുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.
 

Your Rating: