Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ വിശാല മുന്നണിയിൽ പോര് മുറുകുന്നു

merkel

ബെർലിൻ∙ ജർമൻ പൊതു തിരഞ്ഞെടുപ്പിന് 13 മാസം. മെർക്കലിന്റെ വിശാലമുന്നണിയിൽ പോര് മുറുകുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച നടന്ന വിശാല മുന്നണി യോഗത്തിൽ ചാൻസലർ മെർക്കൽ സോഷ്യലിസ്റ്റ് പാർട്ടിയുമായി കൊമ്പു കോർത്തു. ഉപ ചാൻസലറും സോഷ്യലിസ്റ്റ് പാർട്ടിയുമായി കൊമ്പു കോർത്തു.

ഉപചാൻസലറും സോഷ്യലിസ്റ്റ് പാർട്ടി അധ്യക്ഷനുമായ സിഗ്മർ ഗബ്രിയേലിനെ കടന്നാക്രമിച്ച് വളരെ ശബ്ദത്തിൽ മെർക്കൽ സംസാരിച്ചതായിട്ടാണ് റിപ്പോർട്ട്.

അടുത്തകാലത്ത് സോഷ്യലിസ്റ്റ് പാർട്ടി മെർക്കലിന്റെ പല നയങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. മെർക്കലിന്റെ അഭയാർഥിനയത്തെ കടുത്ത ഭാഷയിൽ ഗബ്രിയേൽ അടുത്തകാലത്ത് വിമർശിച്ചതും മെർക്കലിനെ പ്രകോപിപ്പിച്ചു. അടുത്ത് വരുന്ന രണ്ട് സംസ്ഥാന തിരഞ്ഞെടുപ്പുകളിലും മെർക്കലിന്റെ പാർട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

അഭിപ്രായ സർവ്വേകളിൽ മെർക്കലിന്റെ ജനപ്രീതി ഇടിയുന്നതും അവരെ ദുഃഖത്തിലാക്കി. 2017 ൽ ചാൻസലർ പദവി നേടാനുള്ള മെർക്കലിന്റെ നീക്കത്തിനും ഇപ്പോൾ തടസ്സങ്ങൾ ഏറെ 2017 സോഷ്യലിസ്റ്റുകൾ സ്വന്തം സ്ഥാനാർഥിയെ ചാൻസലറാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇനി മെർക്കലിന് ഒറ്റവഴി വിശാലമുന്നണി അവസാനിപ്പിച്ച് പുതിയ മുന്നണി കണ്ടെത്തുക തന്നെ. 

Your Rating: