Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ ദേശീയ ഫുട്ബോളിന് നോയർ പുതിയ നായകൻ

noyar

ബർലിൻ ∙ ജർമൻ ദേശീയ ഫുട്ബോളിന് പുതിയ ക്യാപ്റ്റൻ. മാനുവൽ നോയറാണ് പുതിയ ജർമൻ നായകൻ. വിരമിച്ച ക്യാപ്റ്റൻ ഷെയ് വിൻസ് റ്റീഗറിന് പകരക്കാരനായിട്ടാണ് നോയർ എത്തിയിരിക്കുന്നത്. നോയറുടെ നിയമനം പരിശീലകൻ ജോക്വീം ലോവ് മാധ്യമങ്ങളെ അറിയിച്ചു.

രാജ്യാന്തര തലത്തിൽ മികച്ച ഗോൾ കീപ്പറായി അറിയപ്പെടുന്ന ആളാണ് മുപ്പതുകാരനായ നോയർ. മികച്ച ലോക ഗോളി പുരസ്കാരം ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ നോയർക്ക് ലഭിച്ചിട്ടുണ്ട്.

Your Rating: