Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ ആശുപത്രിയിൽ തീപിടിച്ചത് രോഗിയുടെ ആത്മഹത്യയെ തുടർന്ന്

fire-accident-002

ബർലിൻ∙ കഴിഞ്ഞ ദിവസം രണ്ടുപേരുടെ മരണത്തിനിടയാക്കിയ ജർമൻ ആശുപത്രിയിലെ തീപിടിത്തത്തിനു കാരണം 69 കാരിയായ രോഗിയുടെ ആത്മഹത്യയാണെന്ന് പൊലീസ് വെളിപ്പെടുത്തി. ജർമനിയിലെ പ്രസിദ്ധ ആശുപത്രികളിലൊന്നായ ബോഹും ബെർഗ് മാഞ്ചസ്ഹൈലിലാണ് വെള്ളിയാഴ്ച വെളുപ്പിന് നാടിനെ നടുക്കിയ തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ ഒന്നാം ബ്ലോക്കിലെ കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീ പടർന്നത്.

fire-accident-01

ഹാഗൻ നഗരത്തിൽ നിന്നുള്ള രോഗി മുറിയിൽ തീയിട്ട് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുറിയിൽ നിന്ന് വ്യാപിച്ച തീയാണ് വൻ അഗ്നിബാധയ്ക്ക് കാരണമായത്. ആത്മഹത്യ ചെയ്ത സ്ത്രീയുടെ തൊട്ടടുത്ത മുറിയിലെ നാൽപത്തിയൊന്നുകാരൻ രോഗിയും പുകശ്വസിച്ച് മരണമടഞ്ഞു. തീ പടർന്നതോടെ കെട്ടിടത്തിലുണ്ടായിരുന്ന 126 രോഗികളെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.

fire-accident-003

മണിക്കൂറുകൾ പണിയെടുത്താണ് തീ കെടുത്തിയത്. തീ‌പിടിച്ച ഒന്നാം ബ്ലോക്കിലെ കെട്ടിടത്തിന് മുപ്പത് വർഷത്തെ പഴക്കമാണ് ഉള്ളത്. എട്ടു നിലയുള്ള കൂറ്റൻ കെട്ടിടം ഇനി പൊളിച്ച് മാറ്റേണ്ടിവരും. 650 ബെഡുള്ള ഈ പ്രമുഖ ആശുപത്രിക്ക് 130 വർഷത്തെ പഴക്കമുണ്ട്. ഖനി തൊഴിലാളികൾക്കുള്ള ആദ്യത്തെ ജർമൻ ആശുപത്രി എന്ന നിലയിൽ പ്രശസ്തമാണ്. ഒട്ടനവധി മലയാളികളും ഈ ആശുപത്രിയിൽ സേവനം ചെയ്യുന്നുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.