Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ മലങ്കരസഭയുടെ പുനരൈക്യ വാർഷികം 24ന്

Dr

ബോൺ∙ മലങ്കര കത്തോലിക്കാസഭയുടെ 86-ാം പുനരൈക്യ വാർഷികം ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിക്കുന്നു. സെപ്റ്റംബർ 24ന്(ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ബോണിലെ സെന്റ് എലിസബത്ത് ദേവാലയത്തിൽ (St.Elisabeth, Bernard-Custodis Str.1, 53113 Bonn) ആഘോഷമായ ദിവ്യബലിയോടെ പരിപാടികൾ ആരംഭിക്കും.

ബിഷപ്പ് ഡോ. ജേക്കബ് മാർ ബർണബാസ് തിരുമേനി (സിറോ മലങ്കര ഡൽഹി, ഗുർഗാവ് രൂപത) മുഖ്യകാർമ്മികനായി നടക്കുന്ന ദിവ്യബലിയിൽ മോൺ.ഡോ.മാർക്കൂസ് ഹോഫ്മാൻ, ജർമനിയിലെ മലങ്കര സഭയുടെ കോർഡിനേറ്ററും ചാപ്ളിനുമായ ഫാ.സന്തോഷ് തോമസ് എന്നിവർ സഹ കാർമ്മികരായിരിക്കും. തുടർന്നു നടക്കുന്ന ജൂബിലി ആഘോഷത്തിൽ വിശിഷ്ടാതിഥികൾ ആശംസകൾ അർപ്പിക്കും. സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ജർമനിയിലെ മലങ്കരസഭയുടെ ബോൺ മിഷൻ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ജർമനിയിലെ മലങ്കര കത്തോലിക്കാ പാസ്റ്ററൽ കൗൺസിൽ സ്നേഹപൂർവം ക്ഷണിയ്ക്കുന്നു.

വിവരങ്ങൾക്ക്:Fr.Santhosh Thomas (Seelsorger der Syro-Malankaren in Deutschland), 06995196592/015228637403, Joseph Ponmelil(Vice-President, Pastoral Council) 06192-961977, Varghese Karnaseeril (Secretary,Bonn Mission Unit) 02233 45668,Mathew Varghese (Treasurer, Bonn Mission Unit) 0228 643455.

സ്ഥലം:
St.Elisabeth, Bernard-Custodis Str.1, 53113 Bonn 

Your Rating: